എന്നെ ജയിലിൽ അടച്ചവരെല്ലാം അനുഭവിക്കും, തിരകഥ തയ്യാറാക്കിയത് പി.ശശി, പ്രതികരിച്ച് ക്രൈം നന്ദകുമാർ, Crime Nandakumar

എന്നെ ജയിലിൽ അടച്ചവരെല്ലാം അനുഭവിക്കും, തിരകഥ തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സിക്രട്ടറി പി.ശശി 33 ദിവസത്തെ ജയിൽ വാസത്തിനുശേഷം പുറത്തിറങ്ങിയ ക്രൈം നന്ദകുമാർ Crime Nandakumar കർമ ന്യൂസിനോട്. പരാതിക്കാരിയാണ് നാളെ അനുഭവിക്കാൻ പോകുന്നത്.
പണ്ടും എനിക്കെതിരെ കള്ളപ്പരാതി കൊടുത്തിട്ടുണ്ട്, അന്ന് ശോഭന ജോർജ് എംഎൽഎയെ മുൻ നിർത്തിയായിരുന്നു പരാതി. പി ശശിയുടെ വിദ്വേഷം തീർക്കാൻ വേണ്ടി കോൺ​ഗ്രസ് എംഎൽഎയായ ശോഭനയെ ഉപയോ​ഗിച്ച് കള്ളപ്പരാതിയുണ്ടാക്കി എന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആ സമയത്തും ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി പി ശശി ഉണ്ടായിരുന്നു. ആ ശശി ഇപ്പോൾ വന്ന പഴയ നാടകം വീണ്ടും ആവർത്തിക്കുന്നെന്നും നന്ദകുമാർ ഉറച്ച ശബ്ദത്തിൽ പറഞ്ഞു

കുറ്റവാളികളുടെ ലോകത്ത് കുറെ കാലം ജീവിക്കണമെന്ന ആ​ഗ്രഹമുണ്ടായിരുന്നു, അതിന് അവസരം ഒരുക്കിതന്ന വീണ ജോർജ്, പണറായി വിജയൻ, പി ശശി എന്നിവരോടുള്ള നന്ദി ഈ സമയത്ത് ഞാൻ രേഖപ്പെടുത്തുന്നു. ഞാൻ സത്യം മാത്രമേ ചെയ്യാറുള്ളൂ. എന്റെ കേസിൽ ഒരു തെളിവുമില്ലെന്ന് ഹൈക്കോടതി വിധി പറഞ്ഞിരുന്നു. എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ആർഷോ പലകാര്യങ്ങളും തന്നോടു പറഞ്ഞു. അതിൽ നിന്ന് കുറെ കാര്യങ്ങൾ മനസിലാക്കാൻ എനിക്ക് സാധിച്ചു. എന്നെ ജയിലിൽ വെച്ച് അപായപ്പെടുത്താൻ ശ്രമം നടന്നു ജാമ്യം കിട്ടാതിരിക്കാൻ അവർ പല പരിപാടികളും നടത്തി. മജിസ്ട്രേറ്റ് എനിക്ക് ജയിലിൽ പ്രൊട്ടക്ഷൻ തന്നു. ജയിലിൽ കിട്ടിയ അനുഭവങ്ങൾ ഞാൻ എപ്പിസോഡുകളായി പങ്കുവെക്കും. പോലീസുകാർക്കറിയാം ഇതു കള്ള കേസാണെന്ന്. അസിസ്റ്റന്റ് പോലിസ് കമ്മീഷണരുടെ നടപടിയിൽ പോലിസുകാർക്ക് അതൃപ്തിയുണ്ടായിരുന്നു. ജയിലിൽ എനിക്ക് പ്രത്യേക സംരക്ഷണം കിട്ടിയെന്നും നന്ദകുമാർ കർമ ന്യൂസിനോട് പറഞ്ഞു

വീഡിയോ കാണാം