ദിലീപിന്റെ ഭാഗ്യ നായിക ആയിരുന്നോ, രഹസ്യ വിവാഹത്തെ കുറിച്ചും ദേവയാനി

മലയാള സിനിമയില്‍ തിളങ്ങിനിന്ന നടിയാണ് ദേവയാനി. തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടി അപ്പോള്‍ ടിവി സീരിയലുകളില്‍ സജീവമാണ്. വിവാഹം കഴിഞ്ഞ് കുടുംബിനി ആയിട്ടും അഭിനേത്രിയായി തിളങ്ങുകയാണ് നടി. 2001ല്‍ സംവിധായകന്‍ രാജ്കുമാരനും ദേവയാനിയും രഹസ്യമായി വിവാഹിതര്‍ ആവുകയായിരുന്നു. ഇപ്പോള്‍ രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് ദേവയാനി. ഇപ്പോള്‍ അഭിനയ ജീവിതത്തിനെ കുറിച്ചും വിവാഹം കഴിഞ്ഞ കാലത്ത് അവസരങ്ങള്‍ ഇല്ലാതെ വന്നതിനെ കുറിച്ചും പറയുകയാണ് നടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദേവയാനി മനസ് തുറന്നത്.

ദേവയാനിയുടെ വാക്കുകളിങ്ങനെ, ദിലീപിന്റെ ഭാഗ്യ നായിക ആയിരുന്നോ എന്ന് ചോദിച്ചാല്‍ നടിയ്ക്ക് പറയാനുള്ളത് ഇങ്ങനെയായിരിക്കും. ‘ത്രീമെന്‍ ആര്‍മി, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, എന്നിങ്ങനെ കുറച്ച് സിനിമകള്‍ ദിലീപിനൊപ്പം ചെയ്യാന്‍ പറ്റി. ആ സമയത്ത് യൂത്ത് ടീം ആയിരുന്നു ഞങ്ങള്‍. ത്രീമന്‍ ആര്‍മി ഒക്കെ വളരെ കുറഞ്ഞ ദിവസം കൊണ്ട് ഫാസ്റ്റ് ആയി ചെയ്ത ചിത്രമാണ്. രാജശ്രീയുടെ നായകനായി പ്രേംകുമാറും ആ ചിത്രത്തിലുണ്ടായിരുന്നു. ഭയങ്കര കോമഡിയായിരുന്നു പുള്ളിയും. അടുത്ത വീട്ടിലെ ആളെ പോലെയാണ് ദിലീപ് പെരുമാറുക.

അതുകൊണ്ട് അദ്ദേഹത്തിന്റെ പടങ്ങളില്‍ നമ്മള്‍ എപ്പോഴും കംഫര്‍ട്ട് ആയിരിക്കും. കാതില്‍ ഒരു കിന്നാരം, കിണ്ണം കട്ട കള്ളന്‍, മിസ്റ്റര്‍ ക്ലീന്‍ എന്നിങ്ങനെയുള്ള സിനിമകള്‍ ഒക്കെ ഹിറ്റ് ആയിരുന്നു. സൂപ്പര്‍സ്റ്റാര്‍ സിനിമകല്‍ലേക്ക് ഓഫര്‍ വന്ന സമയത്താണ് തമിഴില്‍ കാതല്‍ കോട്ടൈ സൂപ്പര്‍ ഹിറ്റാവുന്നതും ഞാന്‍ ശ്രദ്ധിക്കപ്പെടുന്നതും. അതോടെ മലയാള സിനിമകള്‍ ചെയ്യാന്‍ കഴിയാതെയായി. എങ്കിലും മമ്മൂട്ടി സാറിനൊപ്പം അവിടെ മറുമലര്‍ച്ചിയും ആനന്ദവും ചെയ്തു. രണ്ടും വലിയ ഹിറ്റായിരുന്നു.

വിവാഹം കഴിഞ്ഞ് അഭിനയിച്ചതാണ് സുന്ദരപുരുഷനിലെ ജ്യോതിക എന്ന കഥാപാത്രം. വിവാഹിതയാവാന്‍ തീരുമാനിക്കുമ്പോള്‍ എനിക്ക് തമിഴില്‍ ചാന്‍സ് കുറവായിരുന്നു. പിന്നീട് തമിഴില്‍ നീ വരുവായ് എന്ന സിനിമയുടെ സംവിധായകനെ ഞാന്‍ വിവാഹം കഴിച്ചു. നീ വരുവായ ചെയ്യുമ്പോഴാണ് വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നത്. അതൊരു രഹസ്യ വിവാഹം ആയിരുന്നു. ആദ്യം വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ഒടുവില്‍ വീട്ടുകാര്‍ ഞങ്ങളുടെ വഴിക്ക് വന്നു.

പക്ഷേ എന്തു കൊണ്ടോ സിനിമയില്‍ തീരെ അവസരങ്ങള്‍ ഇല്ലാതെയായി. അന്നൊക്കെ കല്യാണം കഴിഞ്ഞാല്‍ നടിയുടെ മാര്‍ക്കറ്റ് പോകുമായിരുന്നു. അങ്ങനെ ഇരിക്കുമ്‌ബോഴാണ് സുന്ദരപുരുഷനിലേക്ക് വിളി വന്നത്. ജ്യോതിക എന്ന പെണ്‍കുട്ടിയുടെ വേഷം നന്നായത് സംവിധായകന്‍ അത്രത്തോളം കഥാപാത്രം വിവരിച്ച് തന്നത് കൊണ്ടാണ്. സുന്ദരപുരുഷന്‍ ഹിറ്റായതോടെയാണ് തമിഴില്‍ നിന്നും വിളി വന്നു. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം ബാലേട്ടനും നരനും ചെയ്യാന്‍ പറ്റി. ഇപ്പോഴും നാട്ടിലെത്തുമ്‌ബോള്‍ നരനിലെ ജാനകിയുടെ കാര്യം പറഞ്ഞ് ആളുകള്‍ അടുത്ത് വരാറുണ്ട്. ഒടുവില്‍ ചെയ്ത മൈ സ്‌കൂളിലെ ടീച്ചറുടെ വേഷവും ഏറെ ആസ്വദിച്ചാണ് ചെയ്തത്.