ദിലീപ് വീണ്ടും ജയിലിലേക്ക്, എല്ലാം കാവ്യയുടെ കഷ്ടകാലം

നടിയേ ആക്രമിച്ച കേസിൽ നടൻ ദിലീപ് വീണ്ടും ജയിലിലേക്ക്. ഇതിന്റെ കൃത്യമായ സൂചന നല്കി നിയമ വിദഗ്ദർ. ഇതിനായി 2 കാര്യങ്ങളാണ്‌ ചൂണ്ടിക്കാട്ടുന്നത്. ഒന്നാമതായി ഒരു കേസിൽ ജാമ്യം ലഭിച്ച ശേഷം വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ട ഒരു എഫ് ഐ ആർ വന്നാൽ ആദ്യത്തേ ജാമ്യം റദ്ദാകും. ഇത് ദിലീപ് എന്ന ഗോപാലകൃഷ്ണൻ ചെയ്തിരിക്കുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യം നടത്തിയതായി എഫ് ഐ ആർ വന്നു

രണ്ടാമതായി ദിലീപിനു വീണ്ടും ജയിൽ ഒരുങ്ങാനുള്ള കാരണം നിയമ വിദഗ്ദർ പറയുന്നത് ജാമ്യത്തിലിറങ്ങിയ ശേഷം അതേ കേസിലെ സാക്ഷികളേയോ കേസ് അന്വേഷണത്തേയോ സ്വാധിനിക്കുകയോ ചെയ്താലും ജ്യാമ്യം റദ്ദാകും. കൂടാതെ ജാമ്യം ലഭിച്ച കേസുമായി ബന്ധപ്പെട്ട് അതേ കേസിൽ വീണ്ടും കുറ്റകൃത്യത്തിൽ പങ്കാളി ആയാലും ജാമ്യം റദ്ദാകും. ഇതും ഗോപാലകൃഷ്ണൻ നടൻ എന്ന ദിലീപ് ചെയ്തു. ഒരു പക്ഷേ ജാതകത്തിന്റെ അഡിക്ട് എന്ന് പറയാവുന്ന ദിലീപിന്റെ ജാതക ദോഷമായിരിക്കാം. രഹസ്യമായി ചെയ്ത പല കാര്യങ്ങളും പുറത്ത് വരികയാണ്‌. ജാമ്യം ലഭിച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാനായി നടത്തിയ ഗൂഢാലോചനയും ഫോൺ വിളികളും സംബന്ധിച്ച എഫ് ഐ ആർ വന്നതോടെ ആദ്യ കേസിലെ ജാമ്യം റദ്ദാകും.

ഇതിനിടെ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹരജി ഉടൻ തന്നെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. ഇതോടെ നടൻ വീണ്ടും ജയിലിലേക്ക് നീങ്ങുകയാണ്‌. ഇക്കുറി ജയിലിൽ ആയാൽ കേസിൽ വിധി വരുന്നത് വരെ ജയിലിൽ കഴിയേണ്ടിവരും. കാരണം ഒരിക്കൽ ലഭിച്ച ജാമ്യം ദുരുപയോഗം നടത്തിയതിനാൽ പ്രതി അപകടകാരിയും സ്വാധീനമുള്ള ആളും എന്ന് മനസിലാക്കി കോടതി കസ്റ്റഡിയിൽ തന്നെ സൂക്ഷിക്കും.


മൂത്ത ജ്യേഷ്ഠനെന്നായിരുന്നു കാവ്യ മാധവനും പറഞ്ഞത്

2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. വിവാഹത്തിന് നിമിഷങ്ങള്‍ ശേഷിക്കവെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. മകളാണ് രണ്ടാമതൊരു വിവാഹത്തിനായി നിര്‍ബന്ധിച്ചത് എന്നാണ്‌ ദിലീപ് പറഞ്ഞിരുന്നത്. എന്തായാലും വിവാഹം കഴിഞ്ഞ നാൾ മുതൽ ദിലീപിന്റെ കഷ്ടകാലം തുടങ്ങി. പകയുള്ളവർ വേട്ടയാടലുകൾ തുടങ്ങി.ദിലീപ് കാവ്യയെ വിവാഹം ചെയ്തതാണ് കൂടുതല്‍ ചൊടിപ്പിച്ചത്. വിവാഹത്തിനു മുമ്പ് വരെ ദിലീപ് മൂത്ത ജ്യേഷ്ഠനെന്നായിരുന്നു കാവ്യ മാധവനും പറഞ്ഞത്. വിവാഹ ശേഷം ജയിലിൽ നിന്നിറങ്ങാൻ ദിലീപിനു സമയം ഉണ്ടായില്ല. മൊഴിയും മറ്റുമായി മുൻ ഭാര്യ മഞ്ജു വാര്യരും നേരിട്ട് കളത്തിലിറങ്ങുകയും ചെയ്തിരുന്നു. കാവ്യയേ വിവാഹം കഴിച്ചതോടെ ദിലീപിന്റെ എല്ലാ മനസമാധാനവും തകരുന്ന കാഴ്ച്ചയാണ്‌ കണ്ടത്. ഇപ്പോൾ ദിലീപും കാവ്യയും അനുഭവിക്കുന്നത് ഒരിക്കലും ഇല്ലാത്ത പ്രതിസന്ധിയാണ്‌.

തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് പോലീസ് സ്‌റ്റേഷനില്‍ 6/2022 ആയിട്ടാണ് ദിലീപിനു കുരുക്കായി പുതിയ എഫ് ഐ ആർ വീണത്..അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ബൈജു പൗലോസിന്റെ  കൈകൾ വെട്ടിയെടുക്കാനുള്ള ആലോചന നടത്തിയതാണ്‌ പുറത്ത് വന്നത്. ഐപിസി 116, 118, 120 ബി, 506, 34 എന്നീ വകുപ്പുകളാണ് ചുമത്തിയത്. 2017 നവംബര്‍ 15ന് രാവിലെ പത്തരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലുള്ള പത്മസരോവരം എന്ന വീട്ടില്‍വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു.

കേസിലെ ഒന്നാംപ്രതി ഗോപാലകൃഷ്ണന്‍ എന്ന ദിലീപാണ്. രണ്ടാം പ്രതി ദിലീപിന്റെ സഹോദരന്‍ അനൂപുമാണ്. ദിലീപിന്റെ ഭാര്യാസഹോദരനായ സുരാജാണ് മൂന്നാം പ്രതി. നാലാം പ്രതി അപ്പു, അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാമത്തെ പ്രതി കണ്ടാല്‍ അറിയാവുന്ന ആള്‍ എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

കേസുമായി ബന്ധപ്പെട്ട് പത്രത്തില്‍ വരുന്ന വിവരങ്ങള്‍ മാത്രമാണ് അറിയാന്‍ സാധിക്കുന്നത്, എന്തൊക്കെയാണ് നടക്കുന്നത് എന്നാണ് പള്‍സര്‍ സുനി ജിന്‍സണോട് ചോദിക്കുന്നത്. വിഷയം ഇപ്പോള്‍ വലിയ ചര്‍ച്ചയാണെന്നും പുനഃരന്വേഷണം നടക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ പറയുന്നത് എന്നാണ് ജിന്‍സന്റെ മറുപടി. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നിന്നെ അറിയാമെന്നും കണ്ടിട്ടുണ്ടെന്നും ജിന്‍സണ്‍ പറയുമ്പോള്‍ പള്‍സര്‍ സുനിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘ ബാലചന്ദ്രകുമാറിനെ അറിയാം. വീട്ടിലും ഹോട്ടലിലും കാറിലുമായി കണ്ടിട്ടുണ്ട്. അയാള്‍ പറഞ്ഞത് മാത്രമല്ല ഇനിയും പുറത്തുവരാനുണ്ട്. ബാലചന്ദ്രകുമാര്‍ ഇവരുമായി എങ്ങനെ തെറ്റിയെന്നും പള്‍സര്‍ സുനി ചോദിക്കുന്നുണ്ട്.

പള്‍സര്‍ സുനി തന്നെ ജയില്‍ നിന്നും ഇടയ്ക്ക് വിളിക്കാറുണ്ടെന്നും ജിന്‍സണ്‍ സ്ഥിരീകരിക്കുന്നുണ്ട്. പള്‍സര്‍ സുനിയും ബാലചന്ദ്ര കുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും കാറില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന കാര്യവും പള്‍സര്‍ സുനി സമ്മതിക്കുന്നുണ്ട്.

ഇതിനിടെ നടൻ ദിലീപ് തനിക്കെതിരായ വിമർശനങ്ങളേ പ്രതിരോധിക്കാൻ സൈബർ ഗുണ്ടകളേ ഇറക്കിയിരിക്കുകയാണ്‌.ദിലീപ് ഓൺലൈൻ എന്ന പേരിൽ ഒരു പേജ് തന്നെ ഉണ്ട്. ഇത് നിയന്ത്രിക്കുന്നത് ദിലീപും കുടുംബവും, ബന്ധുക്കളും ചേർന്നാണ്‌ എന്നതിന്റെ വിവരങ്ങൾ വന്നിട്ടുണ്ട്. ആരാണ്‌ ദിലീപ് ഓൺലൈൻ എന്ന പേജ് നിയന്ത്രിക്കുന്നത് എന്ന അന്വേഷണവും പുതിയ കേസിൽ വിഷയമാക്കും എന്നും അന്വേഷണ സംഘം പറഞ്ഞു. ഈ പേജ് പലപ്പോഴും പോലീസിനും അന്വേഷണ സംഘത്തിനുമ്മ് എതിരേ വിമർശനം നടത്തുന്നൂണ്ട്. ദിലീപിനു നേരിട്ട് പറയാൻ പറ്റാത്തത് പലതും ഈ പേജിലൂടെയാണ്‌ മറുപടി നല്കുന്നത്