ഇ.ഡിയെ ഭയന്ന് സ്വർണ്ണ കട്ടികളും ബിരിയാണി പാത്രങ്ങളും നീന്തൽ കുളത്തിനടിയിൽ ഒളിപ്പിച്ചു

പ്രതീകാത്മക ചിത്രം

ഇ.ഡിയെ ഭയന്ന് പിണറായി വിജയന്റെ ക്ളിഫ് ഹൗസിൽ ബിരിയാണി പാത്രങ്ങളും സ്വർണ്ണ കട്ടികളും നീന്തൽ കുളത്തിനടിയിൽ ഒളിപ്പിച്ചു? ബിരിയാണി ചെമ്പ് എവിടെ എന്നും മറ്റും ചോദിക്കുന്നവർക്ക് ചില സൂചനകൾ നല്കുകയാണ്‌ സ്വപ്ന സുരേഷ്. “കുളത്തിന്” കീഴിൽ ബിരിയാണി പാത്രങ്ങളും സ്വർണ്ണക്കട്ടികളും സൂക്ഷിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു“ എന്നാണ്‌ സ്വപ്ന സുരേഷ് പറഞ്ഞത്. കണ്ണൂർ വിമാനത്താവളത്തിൽ രാജാവിനായി കറൻസി, സ്വർണ്ണം, മയക്ക് മരുന്ന് എന്നിവ കടത്താൻ ഉപയോഗിച്ചു എന്നും സൂചിപ്പിക്കുന്നു. സ്വപ്ന ചോദിക്കുന്നത് ഇങ്ങിനെ”രാജാവിന്റെ സ്വന്തം പ്രാദേശിക വിമാനത്താവളവും സ്വർണ്ണം, കറൻസി, മയക്കുമരുന്ന് മുതലായവ കടത്താൻ ഉപയോഗിച്ചിരുന്നോ“?

സഹകരണ സംഘങ്ങൾക്ക് ചിട്ടി നടത്താം.ഫിനാൻഷ്യൽ എന്റർപ്രൈസസും ചിട്ടികൾ നടത്തുന്നു.എന്റർപ്രൈസസിന് വിദേശ ശാഖകളുണ്ട്, അവിടെ ചിട്ടികൾ നടത്തുകയും രാജാവിന്റെ പ്രതിമാസ കളക്ഷനുകൾ മിഡിലീസ്റ്റിൽ നിന്നും കളക്ഷൻ ശേഖരിക്കുകയും ചെയ്യുന്നതായും സ്വപ്ന കുറിപ്പിൽ സൂചിപ്പിച്ചു. ഇത്തരം ചിട്ടികൾ രാജാവിന്റെ നിക്ഷേപ ചാനലാണ്‌ എന്നും സൂചിപ്പിക്കുന്നു.

ഇ.ഡി റയ്ഡ് നടക്കുമ്പോൾ സമ്പത്ത് കൈകാര്യം ചെയ്യുന്നതിനായി ഇടയ്ക്കിടെ മിഡിൽ ഈസ്റ്റിലേക്ക് ഓടുന്ന രാജാവ് എന്നും സൂചിപ്പിക്കുന്നു. മുഖ്യമന്ത്രിയേ എടുത്ത് പറയാതെ രാജാവ് എന്ന പ്രയോഗമാണ്‌ സ്വപ്ന സുരേഷ് തന്റെ കുറിപ്പിൽ നടത്തിയിരിക്കുന്നത്.

എന്തായാലും ക്ളിഫ് ഹൗസിലെ പുതുതായി പണിത നീന്തൽ കുളം ഇപ്പോൾ ദുരൂഹതയിലായി. കുളത്തിനടിയിൽ നിലവറയുണ്ടോ? എന്തേലും ഒളിപ്പിക്കാൻ ആയിരുന്നോ? ബിരിയാണി ചെമ്പിൽ വന്ന സ്വർണ്ണ കട്ടികൾ കുളത്തിനടിയിലുണ്ടോ ഇതിലേക്ക് സൂചനകൾ നല്കുകയാണ്‌ സ്വപ്ന സുരേഷ്

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിന്റെ നവീകരണത്തിനായി 2016മുതല്‍ ചെലവഴിച്ചത് 38.47 ലക്ഷം രൂപആയിരുന്നു. നീന്തൽ കുളത്തിൽ സമീപ വർഷങ്ങളിൽ വലിയ നിർമ്മാണം നടന്നിരുന്നു.1992ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ക്‌ളിഫ് ഹൗസില്‍ നീന്തല്‍ കുളം പണിതത്. കരുണാകരന് കാറപകടത്തില്‍ നടുവിന് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് തുടര്‍ ചികിത്സയുടെ ഭാഗമായിട്ടായിരുന്നു നിര്‍മാണം. എന്നാല്‍ കരുണാകരന് ശേഷമുള്ള ഒരു മുഖ്യമന്ത്രിയും നീന്തല്‍ കുളം ഉപയോഗിച്ചില്ല.അന്ന് വയ്യാതെ കിടന്ന കരുണാകരൻ കുളിക്കാൻ ചെറിയ ഒരു കുളം പണിതപ്പോൾ സി.പി.എമ്മും ഡി വൈ എഫ് ഐയും സമരം നടത്തിയിരുന്നു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം നീന്തല്‍ കുളത്തിന്റെ നവീകരണം ഊരാളുങ്കലിനെ ഏല്‍പ്പിക്കുകയായിരുന്നു. നീന്തല്‍കുളത്തിന്റെ നവീകരണത്തിനായി 18 06789 രൂപയും റൂഫിന്റെ ട്രസ് വര്‍ക്കുകള്‍ക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 792433 രൂപയും ചെലവായി. ഇങ്ങനെ മൊത്തം 38.47 ലക്ഷം രൂപയാണ് നീന്തല്‍കുളത്തിന്റെ പരിപാലനത്തിനും നവീകരണത്തിനുമായി ചിലവഴിച്ചത്.