കൊച്ചിയിൽ അന്യരാജ്യക്കാർ വോട്ട് ചെയ്തു, ഞടുക്കും വെളിപ്പെടുത്തൽ

സംസ്ഥാനത്ത് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വൻ അട്ടിമറിനടന്നതായി റിപ്പോർട്ട്. എറണാകുളം കളമശേരിയിൽ വലിയ തോതിൽ വോട്ടേഴ്സ് ഐ ഡി കാർഡുകൾ ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തി. 230 വോട്ടേർസ് ഐഡിയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ 230 ഐഡി കാർഡുകൾ എണ്ണിത്തിട്ടപ്പെടുത്തി. കള്ളവോട്ടുകൾ ചെയ്യാനായി ഉപയോഗിച്ചതാകാമെന്നാണ് നിഗമനം.
കൂട്ടമായി കാർഡുകൾ ലഭിച്ചത് ചപ്പ് ചവറുകൾക്കിടയിൽ നിന്നുമാണ്. ഇത്തരത്തിൽ ആയിരക്കണക്കിന് ഐഡി കാർഡുകൾ ഉപയോഗിച്ചിട്ടുണ്ടാകും.

അത്താണി ഭാഗത്തും നിരവധി വോട്ടേർസ് ഐഡി കാർഡുകൾ കാണപ്പെട്ടിരുന്നു. സാധാരണക്കാരുടെ വോട്ടിനെയാണ് ഇത് ചോദ്യം ചെയ്തു വരുന്നത്. കളമശ്ശേരി വിടാക്കുള എലഞ്ഞിക്കുളത്തിന് സമീപത്ത് നിന്നാണ് കാർഡുകൾ കാണപ്പെട്ടത്. മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിലാണ് കാണപ്പെട്ടത്. പ്രദേശത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ ഉപേക്ഷിച്ചവരെ കാണാൻ സാധിക്കില്ല എന്ന ഉറപ്പോടെയാകാം ഇത് ഉപേക്ഷിച്ചതിന് പിന്നിൽ.

തിരഞ്ഞെടുപ്പ് കമ്മീഷനിലും രാജ്യദ്രോഹികൾ നുഴഞ്ഞു കയറി എന്ന് അടിവരയിടുകയാണ്‌. ഇന്ത്യക്കാരല്ലാത്തവർ പോലും വൻ തോതിൽ കേരളത്തയോൽ അഥിതി തൊഴിലാളികൾ എന്ന പേരിൽ വോട്ട് ചെയ്തു എന്നും വ്യാജ കാർഡ് ഉപയോഗിച്ചു എന്നും ഉള്ള ഞടുക്കുന്ന വിവരങ്ങൾ കർമ്മ ന്യൂസ് പുറത്ത് വിടുകയാണ്‌. മുമ്പ് പാലക്കാട് ഒറ്റപ്പാലത്തും ഇത്തരത്തിൽ ഐ ഡി കാർഡുകൾ കാട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ഇപ്പോൾ കൊച്ചി കളമശ്ശേരിയിൽ ഈ കാർഡുകൾ കണ്ടെത്തി പോലീസിൽ വിവരം നല്കിയയത് ബോസ്കോ കളമശേരി എന്ന പൊതു പ്രവർത്തകനാണ്