ആരാന്റമ്മക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചേലാണ്, വല്ലവരുടെയും കാര്യത്തില്‍ എന്തൊരു ആത്മാര്‍ത്ഥത, മാലാ പാര്‍വതിക്കെതിരെ ഇവ ശങ്കര്‍

സോഷ്യല്‍ മീഡിയകളില്‍ പല വിഷയങ്ങളിലും നടി മാലാ പാര്‍വതി പ്രതികരിച്ച് രംഗത്ത് എത്തുന്നുണ്ട്. ഒടുവിലായി നിഖില വിമലിനെ പിന്തുണച്ചാണ് അവര്‍ രംഗത്തെത്തിയത്. കോഴിക്കില്ലാത്ത ദയ പശുവിനും കൊടുക്കേണ്ടതില്ലെന്ന വാക്കുകള്‍ക്ക് പിന്നാലെ നിഖിലയ്ക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തില്‍ നിഖിലയെ പിന്തുണച്ച് മാല പാര്‍വതി രംഗത്തെത്തി. ഇപ്പോള്‍ ചില വിഷയങ്ങളില്‍ മാത്രം പ്രതികരിക്കുന്ന മാലാ പാര്‍വതിയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇവ ശങ്കര്‍.

ആരാന്റമ്മക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചേലാണ്. വല്ലവരുടെയും കാര്യത്തില്‍ എന്തൊരു ആത്മാര്‍ത്ഥത. ഇതിനു മുന്‍പ് അമ്മ സംഘടനയിലെ ഒരു പെണ്‍കുട്ടി മൃഗീയമായി പീഡിപ്പിക്ക പെട്ടിരുന്നു, നീതി കിട്ടാതെ പോയ, പീഡിപ്പിക്കപ്പെട്ട, കൊല ചെയ്യപ്പെട്ട, ഒരുപാടു കുഞ്ഞുങ്ങളുണ്ട് നമ്മുടെ നാട്ടില്‍ , അവര്‍ക്കൊന്നും സപ്പോര്‍ട്ട്മായി എത്തുന്നത് ഇതുവരെ കണ്ടിട്ടില്ലല്ലോ? ചില കാര്യങ്ങളില്‍ അഭിപ്രായം പറയാതിരിക്കുകയും മൗനം പാലിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?- ഇവ ശങ്കര്‍ ചോദിക്കുന്നു.

ഇവ ശങ്കറിന്റെ വാക്കുകള്‍ ഇങ്ങനെ, മാല പാര്‍വതി, ചില പ്രത്യേക വിഷയങ്ങളെ മാത്രം നിങ്ങള്‍ പൊക്കി പിടിച്ചോണ്ട് വരുന്നത് എന്തിനാണ്? സ്ത്രീ എന്ന നിലയില്‍ ഒരു ഫെമിനിച്ചിയുടെ വേഷം ചമഞ്ഞു മീഡിയയുടെ ശ്രദ്ധ നേടാന്‍ കാണിക്കുന്ന ചുറുക്ക് സ്വന്തം മകന്‍ ഒരു ലേഡീയോട് രാത്രിയില്‍ അശ്ലീലം പറയുകയും അവന്റെ ശരീരഭാഗങ്ങളുടെ ഇമേജ് അവര്‍ക്കു അയച്ചു കൊടുക്കുകയും ആ കുട്ടി അത് പബ്ലിഷ് ചെയ്തപ്പോള്‍ ഉണ്ടാകാഞ്ഞ എന്ത് ചേതോ വികാരം ‘ആണ് മറ്റുള്ളവരുടെ വിഷയങ്ങളില്‍ നിങ്ങള്‍ കാണുന്നത്.

ആരാന്റമ്മക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചേലാണ്. വല്ലവരുടെയും കാര്യത്തില്‍ എന്തൊരു ആത്മാര്‍ത്ഥത. ഇതിനു മുന്‍പ് അമ്മ സംഘടനയിലെ ഒരു പെണ്‍കുട്ടി മൃഗീയമായി പീഡിപ്പിക്ക പെട്ടിരുന്നു, നീതി കിട്ടാതെ പോയ, പീഡിപ്പിക്കപ്പെട്ട, കൊല ചെയ്യപ്പെട്ട, ഒരുപാടു കുഞ്ഞുങ്ങളുണ്ട് നമ്മുടെ നാട്ടില്‍ , അവര്‍ക്കൊന്നും സപ്പോര്‍ട്ട്മായി എത്തുന്നത് ഇതുവരെ കണ്ടിട്ടില്ലല്ലോ? ചില കാര്യങ്ങളില്‍ അഭിപ്രായം പറയാതിരിക്കുകയും മൗനം പാലിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

നിങ്ങള്‍ക്കൊന്നും അമ്മ എന്ന ഒരു വികാരവുമില്ലേ.. പിന്തുണ പ്രഖ്യാപിക്കേണ്ട എന്തൊക്കെ വിഷയങ്ങള്‍ ഇപ്പോള്‍ കഴിഞ്ഞു പോയി. അതിനൊന്നും പ്രതികരിച്ചു കണ്ടില്ല. നാട്ടിലുള്ളവരുടെ കാര്യത്തില്‍ ഇടപെടും, വീട്ടുകാര്‍ ചെയ്താല്‍ ചാനലുകളില്‍ വന്നിരുന്നു ശീലാവതി ചമയും. വളരെ ബുദ്ധിപരമായി സംസാരിക്കുന്ന ഒരു അവസരവാദിയാണ് നിങ്ങളെന്നു പറയാതെ വയ്യ.