വാടക വീട്ടില്‍ കഞ്ചാവ് വില്‍പന നടത്തിയ നാല് പേര്‍ പോലീസ് പിടിയില്‍

കോഴിക്കോട്. കഞ്ചാവ് വില്‍പന നടത്തിയ സംഘത്തെ കോഴിക്കോട് ബാലുശേരിയില്‍ പോലീസ് പിടികൂടി. ബാലുശേരിക്ക് സമീപം എകരൂല്‍ വാടകവീട്ടിലാണ് സംഘം കഞ്ചാവ് വില്‍പന നടത്തിയത്. സംഘത്തില്‍ യുവതി ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇകെ പുഷ്പ എന്ന റജീന, അലസ് വര്‍ഗീസ്, അജിത് വര്‍ഗീസ്, സനീഷ് കുമാര്‍ എന്നിവരാണ് പോലീസ് പിടിയിലായത്.

ഇവരില്‍ നിന്നും 9 കിലോ കഞ്ചാവ് പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്താലാണ് പരിശോധന നടത്തിയത്. പോലീസ് പിടികൂടിയ രണ്ട് പേര്‍ വിവിധ കേസുകളിലെ പ്രതികളാണ്. റജിനയ്‌ക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലും കേസുകളുണ്ട്. വാടക വീട്ടില്‍ നിന്നും കഞ്ചാവ് പുറത്തെത്തിച്ചാണ് വില്‍പന നടത്തിയത്. ഇവരുടെ വീട്ടില്‍ പുറത്ത് നിന്നുമുള്ള വാഹനങ്ങള്‍ എത്തുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.