ഡ്രൈവറുടെ സീറ്റിൽ കാൽ എടുത്ത് വയ്ച്ച് യുവതി, പുറത്ത് ഉരസി എന്ന് ഡ്രൈവർ യുവതിക്കെതിരെ

തൃശൂര്‍:മുന്നിൽ ഇരിക്കുന്ന യാത്രക്കാരുടെ സീറ്റിൽ ചവിട്ടുക എന്നത് പുറകിൽ ഇരിക്കുന്ന യാത്രകകർ പലപ്പോഴും ചെയ്യാറുണ്ട്. എന്നാൽ ഇതാ കെ.എസ്.ആർ.ടി.സി ബസിൽ ഡ്രൈവറുടെ പുറത്ത് കാലുകൾ കൊണ്ട് ഉരസി എന്ന പരാതി. പുറകിലിരുന്ന യുവതിയാണ്‌ കാലുകൾ ഡ്രൈവറുടെ സീറ്റിലേക്ക് ഉയർത്തി വയ്ച്ച് യാത്ര ആസ്വദിച്ചത്. തുടർന്ന് ഡ്രൈവർ കാലെടുക്കടീ..എന്ന് ആക്രോശിച്ച് യുവതിക്കെതിരെ. തന്നെ അപമാനിച്ചു എന്നും കളിയാക്കി എന്നും ഉടൻ യുവതി മൊബൈലിൽ വിളിച്ച് കാമുകനെ അറിയിച്ചു.

ഇതാ കാമുകൻ കാറിൽ മിന്നിച്ച് വന്ന് കെ.എസ്.ആർ.ടി.സി ബസിനു കുറുകെ പോലീസ് സ്റ്റൈലിൽ വട്ടം വയ്ച്ചു. പിന്നെ കൂട്ടയടി.. തന്റെ സീറ്റില്‍ നിന്നും കാല്‍ മാറ്റാന്‍ ഡ്രൈവര്‍ യുവതിയോട് പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഡ്രൈവർക്കിട്ട് രണ്ടെണ്ണം കൊടുക്കാൻ വിളിച്ച് പറഞ്ഞിട്ടാണ്‌ കാമുകൻ ഓടിവന്നത്. ഒടുവിൽ പോലീസിന്റെ പിടിയിലുമായി.ബസിന് മുന്നില്‍ സാഹസികമായി കാര്‍ നിര്‍ത്തി കാമുകിയെ കാറില്‍ കയറ്റി കൊണ്ട്ു പോവാനുള്ള ശ്രമമായിരുന്നു അത്. ഇതോടെ സംഭവം കൈവിട്ട് പോയി. ബസ് ഡ്രൈവറും യുവാവും തമ്മില്‍ റോഡില്‍ കിടന്ന് ഏറ്റുമുട്ടി.

ബസിന്റെ സീറ്റിനും സ്റ്റിയറിംഗിനും സംഘട്ടനത്തില്‍ കേടുപാട് ഉണ്ടായി. ഇതിനിടെ താക്കോല്‍ ഊരാന്‍ ശ്രമിക്കുന്നതിനിടെ തോക്കോല്‍ പൊട്ടി. ഇതോടെ ബസിന്റെ ഡോര്‍ തുറക്കാന്‍ സാധിക്കാത്ത സ്ഥിതിയായി. ഇതോടെ പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോകാനുള്ള യുവാവിന്റെ ശ്രമം പരാജയപ്പെട്ടു. ബസ് സ്റ്റാന്‍ഡിന് അകത്തേക്കു കൊണ്ടിട്ടപ്പോള്‍ പെണ്‍കുട്ടിയെ അന്വേഷിച്ച് ആണ്‍ സുഹൃത്ത് സ്റ്റാന്‍ഡിനകത്തേക്കും സുഹൃത്തിനെ തേടി പെണ്‍കുട്ടി കാറിനടുത്തേക്കും ഓടി. ഇതോടെ എല്ലാവരുടെയും ശ്രദ്ധ ഇവരിലേക്കാവുകയും തടഞ്ഞു വച്ച് പൊലീസില്‍ ഏല്‍പിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തതെന്ന പരാതിയില്‍ ബസ് ഡ്രൈവര്‍ക്ക് എതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോഴിക്കോട് തൊട്ടില്‍പ്പാലം ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ ഡ്രൈവറായ ബാലുശേരി പറാഞ്ചേരി ടി പി രതീഷിനാണ് മര്‍ദ്ദനം ഏറ്റത്. യുവതി ഡ്രൈവറുടെ സീറ്റിന് പിന്നിലുള്ള സീറ്റിലാണ് ഇരുന്നത്. ഡ്രൈവര്‍ സീറ്റില്‍ കാല്‍ വെച്ചിരുന്ന യുവതിയോട് കാല്‍ മാറ്റാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടു. ഇത് ഇഷ്ടപ്പെടാഞ്ഞ പെണ്‍കുട്ടി തന്റെ കാമുകനെ വിളിച്ച് കാര്യം പറഞ്ഞു. തുടര്‍ന്ന് ഇയാളെ വിളിച്ചു വരുത്തി. താട്ടില്‍പ്പാലത്തു നിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന ബസിലാണ് സംഭവം നടന്നത്. ഡ്രൈവര്‍ സീറ്റിനു തൊട്ടുപിന്നില്‍ ഇരിക്കുക ആയിരുന്ന യുവതി വളാഞ്ചേരിയില്‍ വച്ച് കാല്‍ ഡ്രൈവര്‍ സീറ്റിലേക്കു കയറ്റി വച്ചു. ഈ സമയം തന്റെ ദേഹത്തു കാല്‍ തട്ടിയെന്നും ഡ്രൈവർ പറയുന്നു.

എന്തായാലും ഈ സംഭവം തിരിച്ചായിരുന്നു എങ്കിൽ എന്ന് എന്ത് സംഭവിക്കും എന്നും ആലോചിക്കുക. അതായത് പെൺകുട്ടിയുടെ സീറ്റിലും ശരീരത്തിലും പുറകിലിരിക്കുന്ന ഏതേലും പുരുഷ യാത്രകകരനായിരുന്നു കാൽ വയ്ച്ചിരുന്നത് എങ്കിൽ അയാൾ ഇന്ന് അകത്തായിരുന്നു. ജാമ്യം പോലും നിഷേധിച്ച് ജയിലിൽ ആയേനേ. മാത്രമല്ല ടി.വിയിലും പത്രത്തിലും ലോകമാകെ പടം സഹിതം വാർത്തയും വന്നേനേ. സോഷ്യൽ മീഡിയയിൽ തെറിവിളി വേറെ. കുടുംബവും, മാനവും എല്ലാം തകർന്ന് പോകുമായിരുന്നു ആ പുരുഷന്റെ എന്നും മറ്റൊരു വസ്തുത. ഇവിടെ യുവതി പുരുഷന്റെ ശരീത്താണ്‌ കാൽ വയ്ച്ചത് എന്നതിനാൽ നിയമവും, സമൂഹവും മറ്റ് യാത്രക്കാരും എല്ലാം അങ്ങ് കണ്ണടക്കുക തന്നെ ചെയ്തു.