കേരളത്തിൽ വലിയ വെള്ളപൊക്കം, മരണം 5ആയി, ബസും ജലസംഭരണിയും ഒഴുകി പോകുന്നു

കേരളത്തിൽ 2018നു ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ പ്രളയം. തൊടുപുഴ അറക്കുളം മൂന്നുങ്കവയൽ പാലത്തിൽ നിന്നു ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽപെട്ട് പോയി. കാറിലുണ്ടായിരുന്ന രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. തൊടുപുഴ റെജിസ്ട്രേഷനിലുള്ള കാറാണ് ഒഴുക്കിൽപ്പെട്ടത്. മുകളിൽനിന്ന് ഒലിച്ചുവന്ന മലവെള്ളത്തിന് ഇടയിൽപ്പെട്ട കാർ മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാ ഭിത്തിയിൽ ഇടിച്ചുനിന്നു. മലവെള്ളത്തിന്റെ ശക്തിയിൽ സുരക്ഷാ ഭിത്തി തകർത്ത് കാറും ആളുകളും ഒലിച്ചുപോകുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. കോവിഡിൽ നിന്നും അല്പ്പം ഒരാശ്വാസമായപ്പോൾ കേരളം പ്രളയത്തിലായിരിക്കുകയാണ്‌

വൻ തോതിലുള്ള നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. കോട്ടയത്ത് ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി യിൽ ഉരുൾ പൊട്ടി 3 പേർ മരിച്ചു. 10 പേരേ കാണാതായി. പലയിടത്തും അപകടങ്ങൾ റിപോർട്ട് ചെയ്യുന്നുണ്ട്. പത്തനം തിട്ടയിൽ ഒരു മിൻ ബസ് തന്നെ ഒഴുകി പോയി. കോട്ടയത്ത് ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളിയിൽ ഉരുൾ പൊട്ടി കാണാതായവരിൽ ആറു പേർ ഒരു വീട്ടിലെ അംഗങ്ങളാണ്. തൊടുപുഴ അറക്കുളം മൂന്നുങ്കവയൽ പാലത്തിൽ നിന്നു ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽപെട്ട് ഒലിച്ചുപോയി.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.  തെക്കൻജില്ലകളിലും മധ്യകേരളത്തിലും അതീവ ജാഗ്രതാ നിർദേശം. ഒറ്റപ്പട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യത. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കനത്ത മഴ തുടരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. തൃശൂർ ചാലക്കുടിയിൽ ലഘു മേഘവിസ്ഫോടനം ഉണ്ടായി. കണ്ണൂർ കൊട്ടിയൂർ, അമ്പായത്തോട്, ആലക്കോട്, അയ്യൻ കുന്ന പ്രദേശത്ത് ഉരുൾ പൊട്ടൽ സാധ്യത നിലനില്ക്കുന്നു. ജനങ്ങൾ അവിടെയും ജാഗ്രത പാലിക്കണം. രാത്രി യാത്ര പൂർണ്ണമായി ഒഴിവാക്കുക. മാത്രമല്ല പ്രകൃതി ദുർബല പ്രദേശത്ത് നിന്നും ഉരുൾ പൊട്ടൽ മേഖലകളിൽ നിന്നും ജനങ്ങൾ രാത്രിയിൽ സുരക്ഷിതമായ വീടുകളിലേക്ക് ഉടൻ മാറണം. സംസ്ഥാനത്ത് മിക്കയിടത്തും വൗദ്യുതി ഇല്ലാതെ ഇരുട്ടിലായി.തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 50 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. കക്കി, ആനത്തോട് ഡാമുകളിലും പമ്പ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നു.

പത്തനംതിട്ട ജില്ലയിൽ 2018ൽ പെയ്തതിനു സമാനമായി കനത്ത മഴ തുടരുന്നു. 12 മണിക്കൂറിനിടെ 10 സെന്റിമീറ്റർ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. മലപുഴ ഡാം തുറന്നു. തൃശൂർ അതിരപ്പള്ളി പുഴ നിറഞ്ഞ് ഒഴുകുന്നു. ചാല്കക്കുടി ഭാഗത്തുള്ളവർ ജാഗ്രത പാലിക്കുക ശക്തമായി മഴ തുടരുന്ന കോട്ടയത്ത് ഉരുൾപൊട്ടൽ. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്.ഇവിടെയാണ്‌ റിപോർട്ട് ചെയ്തതിൽ ഏറ്റവും വലിയ ആൾ നാശം. 3 മൃതദേഹങ്ങൾ ലഭിച്ചു. 10 പേരേ കാണാതായി. ശക്തമായ മഴയിൽ കൂട്ടിക്കലിൽ വലിയ തോതിൽനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 10 പേരെ കാണാതായതായി പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലാണ് വ്യക്തമാക്കിയത്. മൂന്ന് വീടുകൾ ഒലിച്ചു പോയെന്നും പ്രദേശത്തെ കടയും ഒലിച്ചു പോയിട്ടുണ്ടെന്നും കാണാതായ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലും മൂലം രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാകാത്ത വിധം കൂട്ടിക്കൽ പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്നും എംഎൽഎ പറഞ്ഞു.

കൂട്ടിക്കലിലെ മൂന്നാം വാർഡ് പ്ലാപ്പള്ളിയിലെ കാവാലി പ്രദേശത്തുണ്ടായ ഉരുൾ പൊട്ടലിൽ മൂന്നു പേരുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സജി മോൻ പറഞ്ഞു. സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്കമാണ് ഇപ്പോൾ പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. കൂട്ടിക്കൽ കവലയിൽ ഒരാൾപൊക്കത്തിൽ വെള്ളമുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കൽ, ഏന്തയാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാർഗം പ്രദേശത്ത് എത്താൻ നിലവിൽ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നിൽക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ ആലോചിക്കുന്നത്.

കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ – രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് രക്ഷാപ്രവർത്തനം നടക്കുന്ന മേഖലയിൽ മന്ത്രി ഉടൻ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.