കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്തൂപത്തില്‍ രാസവസ്തു ഒഴിച്ച് വികൃതമാക്കി

കണ്ണൂര്‍. പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്തൂപം രാസവസ്തു ഒഴിച്ചു വികൃതമാക്കി. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അടക്കം സ്മൃതി കുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോയിലാണ് രാസവസ്തു ഒഴിച്ചത്.

ചടയന്‍ ഗോവിന്ദന്‍, ഇകെ നായനാര്‍, ഒ ഭരതന്‍ എന്നിവരുടെ സ്മൃതികുടീരത്തിലും ദ്രാവകം ഒഴിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. എന്ത് രാസവസ്തുവാണ് ഒഴിച്ചതെന്ന് വ്യക്തമല്ല. കോടിയേരിയുടെ സ്മൃതി കുടീരമാണ് കൂടുതല്‍ വികൃതമാക്കിയിരിക്കുന്നത്.

സ്ഥലത്ത് പികെ ശ്രീമതി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തി. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും പികെ ശ്രീമതി ആവശ്യപ്പെട്ടു.