ഇരുപത്തിയൊമ്പതാം വിവാഹവാർഷികം ആഘോഷിച്ച് ജയറാമും പാർവതിയും

മലയാളികളുടെ മാതൃക താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. കാരണം പ്രണയിച്ചു വിവാഹിതരായ പല താരങ്ങളും ഇടയ്ക്കുവച്ച് ജീവിതത്തിൽ രണ്ടായെങ്കിലും കഴിഞ്ഞ ഇരുപത്തിയെട്ടു വർഷമായി, ജയറാമിന്റെയും പാർവതിയുടെയും പ്രണയം അവസാനിച്ചിട്ടില്ല. ഇപ്പോഴും തങ്ങൾ പ്രണയിച്ചുകൊണ്ടേ ഇരിക്കുകയാന്നെനും ഇരുവരുടെയും ചിത്രങ്ങളിൽ നിന്നും വ്യക്തമാണ് മലയാളികളുടെ ഉണ്ടക്കണ്ണി നായികയെ നായകൻ 1992 സെപ്റ്റംബർ 7 നാണ് വിവാഹം ചെയ്തത്. 1988 ൽ അപരൻ എന്ന ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ എത്തുമ്പോഴാണ് പാർവതിയെ ജയറാം പരിചയപ്പെടുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.

ഇന്ന് ദമ്പതികളുടെ ഇരുപത്തിയൊമ്പതാം വിവാഹവാർഷികമാണ്.അച്ഛനും അമ്മയ്ക്കും വിവാഹ വാർഷികാശംസകൾ നേർന്നുകൊണ്ട് മകൻ കാളിദാസ് ജയറാമും മകൾ മാളവികയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ കവരുകയാണ്. “ഏറ്റവും നല്ല സ്നേഹം ആത്മാവിനെ ഉണർത്തുന്നതാണ്; അത് നമ്മെ കൂടുതൽ മുന്നോട്ട് നടത്തും, നമ്മുടെ ഹൃദയങ്ങളിൽ അഗ്നിയാവുകയും മനസ്സിന് സമാധാനം നൽകുകയും ചെയ്യുന്നു. രണ്ടുപേർക്കും വാർഷികാശംസകൾ,” എന്നാണ് കാളിദാസ് കുറിക്കുന്നത്.

“29 വർഷങ്ങൾ, 348 മാസങ്ങൾ, 10,592 ദിവസങ്ങൾ.. സ്നേഹത്തിൽ ഒന്നിച്ച്,” എന്നാണ് മാളവിക സോഷ്യൽ മീഡിയയിൽ കുറിച്ചത്.