ഇസ്രായേലിനെ ആക്രമിക്കാനൊരുങ്ങി ഇറാൻ, ശക്തമായി തിരിച്ചടിക്കുമെന്ന് ജൂതരാജ്യം

ഇസ്രായേലിനെ ആക്രമിക്കാനൊരുങ്ങി ഇറാൻ. അതീവ സുരക്ഷയിലും കനത്ത ജാഗ്രതയിലും ഇസ്രായേൽ. ഇസ്രായേലിന് പിന്തുണയുമായി അമേരിക്ക വ്യോമ നിരീക്ഷണവും ജാഗ്രത നിർദ്ദേശവും നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സൈന്യത്തോട് ഏതു സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണം എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ഏറ്റവും ഒടുവിലായി നിർദ്ദേശം നൽകിയിരിക്കുന്നത്.

ഏതുതരത്തിലും ഇസ്രായേൽ ഇറാൻ യുദ്ധം ഒഴിവാക്കാനുള്ള വലിയ പരിശ്രമങ്ങളിലാണ് അമേരിക്കയും ബ്രിട്ടനും ഫ്രാൻസം അടക്കമുള്ള ലോകരാജ്യങ്ങൾ. ഇറാൻ ഇസ്രായേലിനെ ആക്രമിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് ഈ സാഹചര്യത്തിൽ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ഇസ്രായേലിലേക്ക് എത്തുന്നു. ഈ സാഹചര്യത്തിൽ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ഇസ്രായേലിലേക്ക് എത്തുന്നു ഇസ്രായേൽ പ്രതിരോധ മന്ത്രി യോ ​ഗലന്റുമായി ചർച്ചകൾ നടത്തുകയാണ്.

അമേരിക്കയുടെ ശക്തമായ പിന്തുണ ഇസ്രായേലിൽ ഉണ്ട് എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വിവിധ രാജ്യങ്ങളിലെ ഇസ്രായേൽ എംബസി കനത്ത സുരക്ഷയും അമേരിക്ക നൽകി കഴിഞ്ഞിരിക്കുന്നു .ഇന്ത്യ ഏറ്റവും ശക്തമായ മുന്നറിയിപ്പാണ് ഈ സാഹചര്യത്തിൽ നൽകിയിരിക്കുന്നത് ഇസ്രായേലിനെയും ഇറാനിലെയും ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം ആ രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചിരിക്കുന്നു.

അവരവരുടെ പേരുവിവരങ്ങൾ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് ശക്തമായ നിർദ്ദേശമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. മാത്രവുമല്ല ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യൻ പൗരന്മാർ ഇസ്രായേലിലേക്ക് യാത്രകൾ നടത്തരുതെന്ന് ഏറ്റവും ഗൗരവമുള്ള നിർദ്ദേശം കൂടി ഇന്ത്യ നൽകിയിരിക്കുകയാണ്.