പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്, ഏഴല്ല എഴുപതു പ്രാവശ്യം ക്ഷമിക്കണമെന്ന് പഠിപ്പിക്കുന്നവർ ആക്രമത്തിന് കൂട്ടുനിന്നു

തലശ്ശേരി അതിരൂപതയിലെ ഇടവക വികാരിമരെക്കുറിച്ച് പരാതികൾ എപ്പോഴും ഉയരാറുണ്ട്. രൂപതയിലെ നിരവധി വികാരിമാരാണ് അവിഹിതങ്ങളുടെ പേരിലും ഒളിച്ചോട്ടങ്ങളുടെ പേരിലും പിടിക്കപ്പെട്ടിട്ടുള്ളത്. ജനങ്ങളെ ശുശ്രൂഷിക്കാൻ അയക്കപ്പെട്ട ഇവർ പലപ്പോഴും ജനങ്ങളെ ദ്രോഹിക്കുകയാണ്. പിരിവെല്ലാം ജനങ്ങളിൽ നിന്ന് കൃത്യമായി വാങ്ങുന്ന ഇവർ ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരി​ഗണന നൽകുന്നില്ല.ഒരു കരണത്ത് അടിച്ചാൽ മറുകരണം കാണിച്ച് കൊടുക്കണം എന്ന് പറഞ്ഞ് പഠിപ്പിച്ച യേശുവിന്റെ വചനം പ്രസം​ഗിക്കുന്നവരാണ് ഇടയന്മാർക്ക് അന്തകരായി മാറുന്നത്.

തലശ്ശേരി അതിരൂപതയിലെ ഇരിട്ടി കുന്നോത്ത് സെൻ്റ് തോമസ് പള്ളി വികാരി അഗസ്റ്റ്യൻ പാണ്ടിയാംമാക്കലിനെതിരെ ​യുള്ള ആരോപണം സോഷ്യൽ മീഡിയയിൽ വൈറലായി. ക്യാൻസർ പിടിപെട്ട് മരണക്കിടക്കയിലായിരുന്ന 14 വയസ്സുള്ള മകന് അന്ത്യകൂദാശ നൽകാത്തതും മരണാനന്തര ചടങിൽ പങ്കെടുക്കാത്തതുമാണ് വിവാദങ്ങൾക്കു കാരണം. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഷെയർ ചെയ്ത വിശ്വാസിക്കുപോലും വികാരിയുടെ ആൾക്കാരിൽ നിന്നും മോശം അനുഭവമാണ് ഉണ്ടായത്.