ഛത്തീസ്ഗഡില്‍ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തില്‍ ജവാന് വീരമൃത്യു

റായ്പൂര്‍. ഛത്തീസ്ഗഡിലെ ഗരിയാബാന്ദില്‍ കമ്യൂണിസ്റ്റ് ഭീകരര്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു. ഭീകരരുടെ ആക്രമണത്തില്‍ ഐടിബിപി ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗീന്ദര്‍ സിംഗാണ് മരിച്ചത്. പോളിംഗിന് ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. അതേസമയം സൈന്യം കമ്യൂണിസ്റ്റ് ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

പ്രശ്‌നും ഉണ്ടാകാന്‍ സാധ്യതയുള്ള ബിന്ദ്രാന്‍വാഗഡിലെ അഞ്ച് പോളിംഗ് ബൂത്തുകളില്‍ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പോളിംഗ് നടന്നത്. ഛത്തീസ്ഗഡിലെ രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പാണ് പൂര്‍ത്തിയാതത്.