കുഞ്ഞുങ്ങളെ മതജീവികളാക്കി വളര്‍ത്തുന്നത് ശരിയാണോ, ജോമോള്‍ ജോസഫ് ചോദിക്കുന്നു

ആക്ടിവിസ്റ്റും മോഡലുമായ ജോമോള്‍ ജോസഫ് മതങ്ങളെ കുറിച്ചും അവ സ്വീകരിക്കുന്നതിനെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. കൈക്കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ അവരുടെ താല്‍പര്യം നോക്കി മതത്തില്‍ ചേര്‍ക്കുന്നതും, കുഞ്ഞുങ്ങളെ മതജീവികളാക്കി വളര്‍ത്തുന്നതും ശരിയാണോ? ഭരണഘടനയുടെ ലംഘനം ഇതില്‍ നടക്കുന്നില്ലേ? പ്രായപൂര്‍ത്തിയായ ശേഷം മാത്രം, സ്വന്തം താല്‍പര്യപ്രകാരം ഇഷ്ടപ്പെട്ട മതം സ്വീകരിക്കേണ്ടവര്‍ സ്വീകരിക്കട്ടെ, ഒരാളിലേക്കും സ്വന്തം താല്‍പര്യം അടിച്ചേല്‍പ്പിക്കപ്പെടരുത് എന്നാണ് എന്റെ നിലപാട്.- ജോമോള്‍ കുറിച്ചു.

ജോമോള്‍ ജോസഫിന്റെ കുറിപ്പ്, പ്രായ പൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം, രാജ്യത്തെ ഭരണഘടന പൗരന്‍മാര്‍ക്ക് ഇത് ഉറപ്പുനല്‍കുന്നുണ്ട് സുപ്രീം കോടതി നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു..

കൈക്കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ അവരുടെ താല്‍പര്യം നോക്കി മതത്തില്‍ ചേര്‍ക്കുന്നതും, കുഞ്ഞുങ്ങളെ മതജീവികളാക്കി വളര്‍ത്തുന്നതും ശരിയാണോ? ഭരണഘടനയുടെ ലംഘനം ഇതില്‍ നടക്കുന്നില്ലേ?

പ്രായപൂര്‍ത്തിയായ ശേഷം മാത്രം, സ്വന്തം താല്‍പര്യപ്രകാരം ഇഷ്ടപ്പെട്ട മതം സ്വീകരിക്കേണ്ടവര്‍ സ്വീകരിക്കട്ടെ, ഒരാളിലേക്കും സ്വന്തം താല്‍പര്യം അടിച്ചേല്‍പ്പിക്കപ്പെടരുത് എന്നാണ് എന്റെ നിലപാട്. ആദിയയെയും ആമിയെയും ഒരു മതത്തിലും ചേര്‍ത്തിട്ടില്ല. ഞങ്ങളും മതമില്ലാതെ ജീവിക്കുന്നവരാണ്.