രാജ്യത്തിനെതിരെ നീങ്ങുന്ന മാധ്യമപ്രവര്‍ത്തകരുടെ സ്ഥാനം ഇനി അഴിക്കുള്ളില്‍

രാജ്യത്തിനെതിരേ നീങ്ങുന്ന മാധ്യമ പ്രവര്‍ത്തകരുടെ സ്ഥാനം അഴിക്കുള്ളില്‍ എന്ന വ്യക്തമായ സൂചന നല്‍കിപ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. നിങ്ങള്‍ ഏന്ത് തോന്ന്യാസവും എഴുതിയും നിറം പിടിപ്പിച്ച കഥയും അന്തി ചര്‍ച്ചയും ആയിക്കോളൂ… എന്നാല്‍ രാജ്യത്തിനെതിരേയും ദേശ സുരക്ഷക്കെതിരെയും പ്രവര്‍ത്തിച്ചാല്‍ അതോടെ തീര്‍ന്നു നിന്റെ ഒക്കെ മാധ്യമ പ്രവര്‍ത്തനവും മാധ്യമ വിചാരണയും..ഇത് തന്നെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. പുതിയ ഇന്ത്യയില്‍ കാര്യങ്ങള്‍ പഴയത് പോലെ അല്ല. ചൈനക്ക് അനുക്കൂലമായും പാക്കിസ്ഥാനു അനുക്കുലമായും ഭികരര്‍ക്ക് വേണ്ടിയും പറയുന്ന നാവുകള്‍ അറുത്ത് മാറ്റുക തന്നെ വേണം. മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിചയും ഒരു ഐ ഡി കാര്‍ഡും ഉപയോഗിച്ച് ഭരണഘടനയ്ക്കും ഇന്ത്യക്കും എതിരേ ശബ്ദിക്കുന്ന ഒരു മാധ്യമ സ്ഥാപനവും മാധ്യമ പ്രവര്‍ത്തകനും സിദ്ദിക്ക് കാപ്പന്മാരും ഈ മണ്ണില്‍ നമുക്ക് ആവശ്യമില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ കടുപ്പിക്കുമ്പോള്‍ എന്താണ് ആരും പ്രതിഷേധിക്കാത്തത്.

രാജ്യത്തിനെതിരായി വാര്‍ത്ത എഴുതിയാലും പറഞ്ഞാലും അത്തരം മാധ്യമ പ്രവര്‍ത്തകരുടെ ലൈസന്‍സ് അതായത് അക്രഡിറ്റേഷന്‍ റദ്ദ് ചെയ്യും. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് നിര്‍ത്തലാക്കുന്നതോടെ സ്ഥാനം അഴിക്കുള്ളില്‍ സിദ്ദിക്ക് കാപ്പന്‍ കിടക്കുന്ന മുറിയിലേക്ക് ആയിരിക്കും എന്നും ഉറപ്പ്.

ഇനി മുതല്‍ രാജ്യ സുരക്ഷക്കെതിരെയും പ്രവര്‍ത്തിച്ചാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ മുന്നറിയിപ്പില്‍ വിറളി പിടിക്കുന്നത് കേരളത്തിലേയും, കാശ്മീരിലേയും തമിഴ്‌നാട്ടിലേയും മാധ്യമ പ്രവര്‍ത്തകരാണ്. തമിഴ്‌നാടും ഭീകരര്‍ക്ക് വളം വയ്ക്കുന്ന മാധ്യമ പ്രവര്‍ത്തനം നടക്കുന്ന സ്ഥലമാണ്. ജനറല്‍ ബിബിന്‍ റാവത്ത് മരിച്ചപ്പോള്‍ കുനൂരിനു സമീപവും കോയമ്പത്തൂര്‍ ജില്ലയിലും ആഘോഷം നടത്തിയ ഭീകരന്മാര്‍ക്ക് വളം വയ്ച്ച് കൊടുക്കുകയായിരുന്നു അന്ന് തമിഴിവാണ്ണിലെ ചില മാധ്യമങ്ങള്‍. ജനറല്‍ റാവത്തിന്റെ മരണത്തേ തള്ളി അത് ആഘോഷിച്ചവര്‍ക്ക് ഒപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ച തമിഴ്‌നാട്ടിലെ പുതു തലമുറ ചാനല്‍ അടക്കം ഇപ്പോള്‍ ഹിറ്റ് ലിസ്റ്റിലാണ്. രാജ്യം കേഴുമ്പോള്‍ ആഘോഷം നടത്താന്‍ ചില തമിഴ് മാധ്യമങ്ങള്‍ ചൂട്ട് പിടിക്കുകയായിരുന്നു. ഇന്ത്യാ രാജ്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ആസ്വദിച്ചുകൊണ്ട് രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ കര്‍ശനമായി വിലക്കുകയാണ് നിയമത്തിലൂടെ ചെയ്യുന്നത്.

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തില്‍ പറയുന്നതിങ്ങനെ, ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും, രാജ്യത്തിന്റെ സുരക്ഷയ്ക്കും, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും, പൊതുക്രമത്തിനും, മര്യാദയ്ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം നഷ്ടപ്പെടും. അല്ലെങ്കില്‍ കോടതിയലക്ഷ്യം, അപകീര്‍ത്തിപ്പെടുത്തല്‍ അല്ലെങ്കില്‍ കുറ്റകൃത്യത്തിന് പ്രേരണ എന്നിവയുമായി ബന്ധപ്പെട്ടും അംഗീകാരം നഷ്ടപ്പെടാം. അക്രഡിറ്റേഷന്‍ ദുരുപയോഗം ചെയ്താല്‍ അത് പിന്‍വലിക്കുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യുമെന്നും നയത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) നല്‍കുന്ന അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ വ്യവസ്ഥയുമായി വാര്‍ത്താ വിതരണ -പ്രക്ഷേപണ മന്ത്രാലയം രംഗത്ത് വന്നതിനെ എതിര്‍ത്ത് ദേശാഭിമാനി രംഗത്ത് വന്നു. എലി മല തകര്‍ക്കും എന്ന വിധത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ഇപ്പോള്‍ കാണിച്ച് തരാം എന്ന രീതിയിലാണ് ദേശാഭിമാനിയുടെ പ്രതികരണം. സി.പി.എം പത്രം ഇതിനേകുറിച്ച് പറയുന്നത് ഇങ്ങിനെ. ദുരുപയോഗം ചെയ്യാന്‍ അങ്ങേയറ്റം സാധ്യതയുള്ള വകുപ്പാണ് ഇത്. എല്ലാവര്‍ഷവും ജനുവരിയിലുള്ള അക്രഡിറ്റേഷന്‍ പുതുക്കല്‍ ഇത്തവണ നടന്നിട്ടില്ല. 2021ലെ അക്രഡിറ്റേഷന്‍ 2022 ജനുവരി 31 വരെയും പിന്നീട് ഏപ്രില്‍ 30 വരെയും നീട്ടി. അക്രഡിറ്റേഷന്‍ കാര്‍ഡിലാകട്ടെ 2021 ഡിസംബര്‍വരെയാണ് കാലാവധി. ഇതുകാരണം മാധ്യമപ്രവര്‍ത്തകര്‍ പല ബുദ്ധിമുട്ടും നേരിടുന്നു. ഇതിനിടെയാണ് പുതിയ വ്യവസ്ഥ. കേന്ദ്രസര്‍ക്കാര്‍ നടപടി സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനുനേരെയുള്ള കടന്നാക്രമണമാണെന്ന് നാഷണല്‍ അലൈന്‍സ് ഓഫ് ജേര്‍ണലിസ്റ്റ്സും ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്സും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ ശിക്ഷിക്കാന്‍ വഴിയൊരുക്കുന്ന വ്യവസ്ഥയാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.