മോദി ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രി, ഇന്ത്യയേ തൊടാൻ ലോകത്ത് ഒരു ശക്തിക്കും നട്ടെല്ല് ഇല്ല, ഡോ സി.വി ആനന്ദബോസ് dr c v ananda bose

നരേന്ദ്ര മോദിയുടെ ഇന്ത്യയേ തൊടാൻ ലോകത്താർക്കും നെട്ടെല്ലില്ലെന്ന് കേന്ദ്ര നയ രൂപീകരണ വിദഗ്ധൻ ഡോക്ടർ സി.വി ആനന്ദബോസ് dr c v ananda bose. മോദിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കർമ ന്യൂസിനോട് വിവരിക്കുകയാണ് ഡോക്ടർ സി.വി ആനന്ദബോസ് dr c v ananda bose. നരേന്ദ്ര മോദിയുടെ പ്രവർത്തിയും പെരുമാറ്റവും തമ്മിൽ അന്തരമില്ല, പ്രാവർത്തികമാക്കാൻ പറ്റുന്ന കാര്യങ്ങൾ മാത്രമേ അദ്ദേഹം പറയാറൊള്ളു..

മോദിയുടെ കീഴിൽ ഇന്ത്യ സുരക്ഷിതമാണ്, അയൽ രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും പോലും ഇന്ത്യയെ തൊടാൻ തയ്യാറല്ല, തീവ്രവാദികളെപോലും നിലക്കു നിർത്താൻ മോദിക്കു സാധിച്ചു. ലോകത്തിന്റെ നെറുകയിൽ ഇന്ത്യയെ എത്തിക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചെന്ന് ഡോ സി.വി ആനന്ദബോസ് dr c v ananda bose കർമ ന്യൂസിനോട് പറഞ്ഞു.

വിദേശനയത്തിന്റെ കാര്യത്തിലായാലും ആഭ്യന്തര നയത്തിന്റെ കാര്യത്തിലായാലും വളരെ ശക്തമായ ധീരമായ നേതൃത്വം കൊടുക്കാൻ ഇന്ത്യക്ക് സാധിച്ചു, രാജ്യത്തിന്റെ നന്മക്കുവേണ്ടിയുള്ള എല്ലാ കാര്യവും ചെയ്യും, അതിൽ ആരു വിമർശിക്കുമെന്ന് നോക്കാറില്ലെന്നും മോദി പറഞ്ഞിരുന്നു. അതു തന്നെയാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. നട്ടെല്ലുള്ള ഒരു പ്രധാനമന്ത്രിയെ ഇന്ത്യക്ക് ലഭിച്ചു. രാജ്യത്തിന്റെ ത്രിവർണ്ണപതാക ഉയർത്തിപിടിക്കാൻ മോദിക്കു സാധിച്ചു, ഇന്ത്യ കണ്ടിട്ടുള്ള ശക്തനായ പ്രധാനമന്ത്രിയാണ് മോദി, ലോകം കണ്ടിട്ടുള്ള കരുത്തനായ രാജ്യതന്ത്രജ്ഞനാണ് മോദി. ജനങ്ങളുടെ മനസറിഞ്ഞ് പ്രവർത്തിക്കാൻ മോദിക്ക് സാധിച്ചെന്നും ഡോ സി.വി ആനന്ദബോസ് dr c v ananda bose പറഞ്ഞു