മൈതാനത്ത് വൻ കെട്ടിടംപണി, പള്ളിവികാരിയേ വിശ്വാസികൾ പൂട്ടിയിട്ടു

കണ്ണൂർ മണിക്കടവ് പള്ളിയിൽ ഇടവക വികാരിയെ വിശ്വാസികൾ പൂട്ടിയിട്ടു. വിശാലമായ മൈതാനം ഇല്ലാതാക്കി കെട്ടിടം നിർമ്മിക്കുന്നതിനെതിരേ വൻ പ്രതിഷേധമാണ് സഭ വിശ്വാസികളുടെ ഇടയിൽ നടക്കുന്നത്. പള്ളി മൈതാനത്ത് കെട്ടിടം പണി തുടങ്ങുന്നതിനു ചുക്കാൻ പിടിച്ച മണിക്കടവ് പള്ളി വികാരി ഫാ: മാത്യു പാലമറ്റത്തിനെതിരേ വിശ്വാസികൾ രോക്ഷാകുലരായി. വൈദീകനെ പള്ളി വിശ്വാസികൾ പൂട്ടിയിടുകയായിരുന്നു.

തുടർന്ന് പോലീസും ഫെറോന പള്ളി വികാരിയും എത്തി നാട്ടുകാരേ ശാന്തരാക്കി വൈദീകനെ സുരക്ഷിതൻ ആക്കുകയായിരുന്നു. പള്ളിക്കുള്ളിൽ വച്ച് നടന്ന പള്ളിക്കമ്മറ്റിയിലാണ്‌ കാര്യങ്ങൾ കയ്യാങ്കളിൽ എത്തിയത്. സമീപ പോലീസ്‌ സ്റ്റേഷനായ ഉളിക്കൽ പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസ് എത്തിയാണ് ജനങ്ങളെ പിരിച്ച് വിട്ടത്,