ആദ്യം വീട് കത്തിച്ചു, പിന്നെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി, 80 കാരൻ 80കാരനോട് ചെയ്തത്

മകൾ കൊറോണ വാർഡിൽ നേഴ്സ് ആയി ജോലി ചെയ്യുമ്പോൾ വീട്ടിൽ വൃദ്ധനായ പിതാവിനു ദാരുണമായ അന്ത്യം. 80 കാരൻ വയോധികനെ ആസിഡ് മുഖത്ത് ഒഴിച്ച് ആദ്യം കീഴ്പ്പെടുത്തി. ആസിഡ് വീണ മുഖം ഉരുകി ശ്വാസം കിട്ടാതെ മുറ്റത്ത് കിടന്ന് പിറഞ്ഞപ്പോൾ കൊടും ക്രൂരത വീണ്ടും..കോടാലികൊണ്ട് കഴുച്ച് വെട്ടി മുറിച്ചു. ഇതെല്ലാ നടത്തുന്നതിനു മുമ്പ് പ്രതി മറ്റൊരു ക്രൂരത കൂടി കാണിച്ചു, വീടിനുള്ളിൽ കയറി അടുക്കളയിൽ ഗ്യാസ് പൈപ്പ് ഊരി വീടും കത്തിച്ചിരുന്നു. എല്ലാം നടക്കുമ്പോൾ ഈ വയോധികന്റെ മകൾ കൊറോണ വാർഡിൽ ജോലിയിലും

കോട്ടയം വാകത്താനം മുടിത്താനംകുന്ന് കരപ്പാറ പുതുപ്പറമ്പിൽ ഔസേപ്പ് ചാക്കോ(കൂഞ്ഞൂഞ്ഞ്-80) ആണ് കൊല്ലപ്പെട്ടത്. കേസിൽ മുടിത്താനംകുന്ന് കരിക്കണ്ടത്തില്‍ കെ.എം.മാത്യുവിനെ വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയും വൃദ്ധനായ വയോധികൻ തന്നെ. സംഭവത്തിൽ മുടിത്താനംകുന്ന് കരിക്കണ്ടത്തിൽ കെ.എം.മാത്യു (80) അറസ്റ്റിലായി. ഇരുവരും തമ്മിൽ നാളുകളായി വസ്തു കൈമാറ്റം സംബന്ധിച്ച് തർക്കം നില നിന്നിരുന്നതായി പൊലീസ്പറഞ്ഞു

ഈ മഹാമാരി കാലത്തും മരണത്തിലേക്ക് അടുക്കുന്ന ജീവിതത്തിന്റെ അവസാന കാലത്തും കനുഷ്യനിൽ ദുർനുരയായി വളരുന്ന ഒരു തരി മണ്ണിനായുള്ള കൊതിയും ആർത്തിയും ഈ സംഭവത്തിൽ കാണാം. പൊലീസ് പറയുന്നത് : ഇന്നലെ രാവിലെയാണ് കൊലപാതകം . ഔസേപ്പിന്റെ വീട്ടിലെത്തിയ മാത്യു അടുക്കളയിൽ കയറി ഗ്യാസ് സിലിണ്ടറും അടുപ്പും തമ്മിൽ ബന്ധിപ്പിക്കുന്ന ട്യൂബ് വലിച്ച് നീക്കി തീ കൊളുത്തിയ ശേഷം പുറത്തിറങ്ങി. വീട്ടു മുറ്റത്ത് ചീരയില നുള്ളിക്കൊണ്ടു നിന്ന ഔസേപ്പിന്റെ മുഖത്തേക്ക് കുപ്പിയിൽ കൈയിൽ കരുതിയിരുന്ന ആസിഡ് ഒഴിച്ചു. വീണുപോയ ഔസേപ്പിന്റെ തലയ്ക്കു പിൻഭാഗത്ത് കോടാലി കൊണ്ട് അടിച്ചു. താഴെ വീണപ്പോൾ കാലിനും അടിച്ചു.

ചോര പുരണ്ട കോടാലി മുറ്റത്ത് ഉപേക്ഷിച്ച് മാത്യു മടങ്ങി. വീട്ടിനുള്ളിൽ തീ പടരുന്നത് കണ്ട അയൽവാസിയായ സ്ത്രീ ബഹളം വച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഫയർ ഫോഴ്സ് എത്തിയാണ്‌ തീയണച്ചത്. സംഭവത്തിൽ മുടിത്താനംകുന്ന് കരിക്കണ്ടത്തിൽ കെ.എം.മാത്യു എന്ന 80 കാരൻ പോലീസിൽ കുറ്റം ഏറ്റു പറഞ്ഞു. നന്നായി നടക്കാൻ പോലും ആകാത്ത പടു വൃദ്ധനാണ്‌ പ്രതി മാത്യു.

പിതാവിന്റെ മരണവാർത്ത അറിയാതെ നഴ്സായ മകൾ ഷീബ ഈ സമയത്തും കോവിഡ് ശ്യൂട്ടിയിൽ ആയിരുന്നു. ഡൽഹി ജയപ്രകാശ് നാരായണൻ ആശുപത്രിയിൽ നഴ്സായ ഷീബ കോവിഡ് വാർഡിൽ ഡ്യൂട്ടിയിലാണ്. ഡ്യൂട്ടി പൂർത്തിയാക്കിയാലും ആശുപത്രിയിലെ ഹോസ്റ്റലിൽ തന്നെ 14 ദിവസത്തെ ക്വാറന്റീനിൽ കഴിയണം. ഔസേപ്പിന്റെ മൂത്തമകൻ ഷാജിയും ഡൽഹിയിൽ സ്വകാര്യ കമ്പനിയിൽ ജോലിയാണ്. ഇളയ മകൻ ഷാബു അയർലൻഡിലാണ്. ലോക്ഡൗൺ ആയതിനാൽ ഇവർക്കാർക്കും പിതാവിന്റെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാനും ആകില്ല. മക്കൾക്കെല്ലാം തീരാ ദുഖമായി മാറി പിതാവിന്റെ ദാരുണമായ അന്ത്യം.