വീണ്ടും ജീവനെടുത്ത് കാട്ടാന, സ്ത്രീയ്ക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക്

വയനാട്. മലപ്പുറം അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്‌ക്ക പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനി ആണ് മരിച്ചത്. സുരേഷിന് ഗുരുതര പരിക്കേറ്റു.

കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം. മിനിയുടെ ഭർത്താവ് സുരേഷിന് ഗുരുതരമായി പരുക്കേറ്റു. മേപ്പാടിയിൽനിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിച്ചു.

അഞ്ച് കിലോമീറ്റർ ദൂരം നടന്നാണ് ഇവർ സ്ഥലത്ത് എത്തിയത്. മൃതദേഹം നിലമ്പൂരിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന. വയനാട്ടിൽ തുടർച്ചയായി വന്യജീവി ആക്രമണത്തിൽ പ്രതിഷേധം ശക്തമാവുകയാണ. അതിനിടയിലാണ് വീണ്ടും ആക്രമണത്തിൽ ഒരു സ്ത്രീകൂടി കൊല്ലപ്പെട്ടിരിക്കുന്നത്.