കാവ്യമാധവനും മഞ്ജു വാര്യരും തമ്മില്‍ നല്ല പൊരുത്തം, ഇരുവരും ജനിച്ച മാസം വരെ ഒന്ന്

വളരെ പ്രതിസന്ധിഘട്ടങ്ങളിലൂടെ മലയാള സിനിമയില്‍ കടന്നുപോകുന്ന താരമാണ് ദിലീപ്. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയിലാണ് ഇപ്പോള്‍ താരം. 1998ലായിരുന്നു ദിലീപിന്റെയും മഞ്ജു വാര്യരുടെയും വിവാഹം. ദിലീപിന്റെയും കാവ്യയുടെയും വിവാഹം 2016 നവംബര്‍ 25 നായിരുന്നു.

മഞ്ജു വാര്യരും ഭാര്യ കാവ്യാ മാധവനും തമ്മില്‍ നല്ല പൊരുത്തമാണെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. ദിലീപിന്റെ രണ്ട് വിവാഹങ്ങള്‍ക്കും രഹസ്യ സ്വഭാവം ഉണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളെ സാക്ഷിയാക്കിയാണ് ദിലീപ് മഞ്ജു വിവാഹം നടന്നത് .അത് പോലെ തന്നെയാണ് ദിലീപിന്റെയും കാവ്യയുടെയും വിവാഹവും. മണിക്കൂറുകള്‍ക്ക് മുമ്പാണ് ലോകം ഇവര്‍ വിവാഹിതരാവുന്ന വാര്‍ത്ത അറിഞ്ഞത്. കാവ്യയുടെയും മഞ്ജുവിന്റെ സിനിമ ജീവിതത്തിലെ ആദ്യ നായകന്‍ ദിലീപ് തന്നെയായിരുന്നു

കാവ്യയ്ക്ക് ഇപ്പോള്‍ 32 വയസും മഞ്ജുവിന് ഇപ്പോള്‍ 38 വയസുമാണ്. ഇരുവരും ജനിച്ചത് ഒരേ മാസമാണ്. മഞ്ജു സെപ്റ്റംബര്‍ 10നും കാവ്യ സെപ്റ്റംബര്‍ 19നും. കാവ്യയുടെയും മഞ്ജുവിന്റെയും പേരിലുണ്ട് ചില സാമ്യതകള്‍. ഇംഗ്ലീഷില്‍ രണ്ട് നടിമാര്‍ക്കും അഞ്ച് അക്ഷരങ്ങളാണുള്ളത്. ദിലീപിന്റെ ആദ്യ ഹിറ്റ് മീശമാധവനില്‍ ദിലീപിന്റെ കഥാപാത്രത്തിന്റെ പേര് മാധവന്‍ എന്നായിരുന്നു.മഞ്ജുവിന്റെയും കാവ്യയുടെയും അച്ഛന്‍മാരുടെ പേരും മാധവനെന്നാണ്. ഈ സാമ്യതകള്‍ ഇതുവരെ അധികം ആളുകളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് സംശയം

സല്ലാപത്തിലൂടെ മഞ്ജുവും ചന്ദ്രനുദിക്കുന്നദിക്കിലൂടെ കാവ്യയും സിനിമ ജീവിതത്തിലെത്തി. രണ്ട് സിനിമകളും ദിലീപിന്റെ കരിയറിലെ നാഴികക്കല്ലായി മാറി. ദിലീപിന്റെ മൂന്നാം ഭാര്യയാണ് കാവ്യയെന്നാണ് പ്രചരണങ്ങള്‍. ആദ്യ ബന്ധുവിനേയും പിന്നീട് മഞ്ജു വാര്യരേയും വിവാഹം ചെയ്തു.

1996ല്‍ പുറത്തിറങ്ങിയ സല്ലാപത്തിലാണ് ദിലീപും മഞ്ജുവും ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് ഈ പുഴയും കടന്ന്,കുടമാറ്റം തുടങ്ങിയ ചിത്രങ്ങളില്‍ മഞ്ജു ദിലീപിന്റെ നായികയാവുകയും ചെയ്തു. പ്രേക്ഷകര്‍ക്ക് ഇഷ്ടുപ്പെട്ട താര ജോഡി കൂടിയായിരുന്നു ഇവര്‍. ദിലീപും മഞ്ജുവും പ്രണയത്തിലാണെന്ന വാര്‍ത്തയും തുടര്‍ന്ന് വിവാഹിതരായ വാര്‍ത്തയും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലേക്ക് പകര്‍ത്തിയ ഇരുവരും പില്‍ക്കാലത്ത് വഴിപിരിയുകയായിരുന്നു. മകളായ മീനാക്ഷി ദിലീപിനൊപ്പം പോവാനായിരുന്നു തീരുമാനിച്ചത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു മഞ്ജു വാര്യര്‍ നടത്തിയത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം.

2011ലെ മികച്ച നടനുള്ള അവാര്‍ഡ് ഉള്‍പെടെ നാല് സംസ്ഥാന അവാര്‍ഡുകള്‍ ദിലീപിന് കിട്ടിയിട്ടുണ്ട്. ആറ് ചിത്രങ്ങള്‍ നിര്‍മിച്ചു. മഞ്ജു വാര്യര്‍ക്ക് 1996ല്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും അവസാന ചിത്രങ്ങളിലൊന്നായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് 1999 ല്‍ ദേശീയ തലത്തില്‍ പ്രത്യേക പ്രശംസയും കിട്ടി. ദിലീപിന്റെയും കാവ്യയുടെയും വിവാഹം 2016 നവംബര്‍ 25 നായിരുന്നു.
ദിലീപിനും കാവ്യമാധവനും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് മകള്‍ പിറന്നത്.