ആര്‍ ബാലശങ്കറോ ബിജെപി സംസ്ഥാന അധ്യക്ഷന്‍? കേരള ബിജെപിയില്‍ വടംവലി.

ബി ജെ പി സംസ്ഥാന അധ്യക്ഷനായി പാര്‍ട്ടി കേന്ദ്ര നിതൃത്വം  ഡോ. ആര്‍ ബാലശങ്കറെ പരിഗണിക്കുന്നതായി ആര്‍ എസ് എസ് നേതാക്കളില്‍ നിന്ന് സൂചാന ലഭിക്കുന്നു. ദേശിയ അധ്യക്ഷന്‍ അമിത് ഷാ, ആര്‍ ബാലശങ്കറുടെ കാര്യത്തില്‍ പ്രത്യേക താല്പര്യമെടുക്കുന്നതായിട്ടാണ് സൂച്ചന. ഇക്കാര്യം അമിത് ഷാ അനൗദ്യോഗികമായി അടുപ്പക്കാരായ ആര്‍ എസ് എസ് നേതാക്കളുമായി ആശയവിനിമയം നടത്തി.
കേരളത്തിലെ ബി ജെ പി നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശക്തമായ ചേരി തിരിവാണ് ആര്‍ ബാലശങ്കറിന് അവസരം നല്‍കാന്‍ അമിത് ഷായെ പ്രേരിപ്പിക്കുന്നത്. ആര്‍ ബാലശങ്കറിനോടുള്ള അമിത് ഷായുടെ പ്രത്യേക താല്പര്യം മനസ്സിലാക്കിയ കേരളത്തിന്റെ ചുമതലയുള്ള H രാജ, കേരളത്തിലെ ബി ജെ പി നേതാക്കളോടും, ആര്‍ എസ് എസ് നേതാക്കളോടും ഇക്കാര്യം സൂചിപിച്ചുകഴിഞ്ഞു. ബി എല്‍ സന്തോഷ് വിവിധ ആര്‍ എസ് എസ് നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്. ആര്‍ ബാലശങ്കറിന്റെ കാര്യത്തില്‍ ആര്‍ എസ് എസ് നേതൃത്വത്തിന് പ്രത്യേക താല്പര്യമാണുള്ളത്.
സംസ്ഥാന ബി ജെ നേതാക്കള്‍ക്കിടയില്‍ അധ്യക്ഷനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത ചേരിതിരിവാണ് നിലനില്‍ക്കുന്നത്. പി കെ കൃഷ്ണദാസും വി മുരളീധരപക്ഷവും വിരുദ്ധ ധ്രുവങ്ങളില്‍ നിലപാട് എടുത്തിരിക്കുന്നത് ബി ജെ പി ആര്‍ എസ് എസ് നേതാക്കളെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തുന്നത്. സംസ്ഥാന നേതാക്കളെ പരിഗണിക്കുകയാണെങ്കില്‍ എം ടി രമേശനെ പി കെ കൃഷ്ണദാസ് പക്ഷവും, കെ  സുരേന്ദ്രനെ വി മുരളീധരപക്ഷവും പിന്തുണക്കുന്നു. പക്ഷെ ഇത് പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ രുക്ഷമായ വിഭാഗിയതയായി വളരുന്നു എന്നാണ് ബി ജെ പി ആര്‍ എസ് എസ് കേന്ദ്ര നേതാക്കളുടെ വിലയിരുത്തല്‍. ഇത്തരം വിഭാഗിയത ഒഴുവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡോ. ആര്‍ ബാലശങ്കറെ പൊതുസമ്മതനാക്കി അവതരിപ്പിക്കുന്നതിന് അമിത് ഷാ H. രാജ, ബി എല്‍ സന്തോഷ്, ത്രയം തീവ്രമായി ശ്രമിക്കുന്നത് എന്നാല്‍ ആര്‍ ബാലശങ്കറുടെ കാര്യത്തില്‍ സംസ്ഥാന നേതാക്കള്‍ അനുകൂല മനോഭാവമല്ല പ്രകടിപ്പിക്കുന്നത്. ഇത് കേന്ദ്ര സംസ്ഥാന നേതാക്കള്‍ക്കിടയില്‍ വടംവലി സൃഷ്ടിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.