വി.സി നിയമനം ; ഗവർണർക്ക് വിശദീകരണം നല്‍കി മഹാദേവന്‍ പിള്ള

തിരുവനന്തപുരം: നിയമന വിവാദത്തിൽ ഗവർണർക്ക് വിശദീകരണം നല്‍കി കേരള സര്‍വകലാശാല വി.സിയായിരുന്ന വി.പി.മഹാദേവന്‍ പിള്ള. വി.സിയാകാന്‍ മതിയായ യോഗ്യതകളുണ്ടെന്ന് മഹാദേവന്‍പിള്ള വിശദീകരണത്തിൽ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞമാസം 24 നാണ് മഹാദേവന്‍പിള്ള ജോലിയിൽ നിന്ന് വിരമിച്ചിരുന്നു. .

അതേസമയം ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാലാ സെനറ്റ് പ്രമേയം പാസാക്കിയത് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തങ്ങളെ പുറത്താക്കിയതിനെതിരേ കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം.

കോടതിയില്‍ നിയമം പറയുന്ന യൂണിവേഴ്‌സിറ്റി, ചാന്‍സലര്‍ക്കെതിരെ പ്രമേയം പാസാക്കിയത് നിയമപരമാണോയെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ചാന്‍സലര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതില്‍ എതിര്‍പ്പുണ്ടെങ്കില്‍ പ്രമേയം പാസാക്കുകയാണോ വേണ്ടതെന്നും കോടതി ചോദിച്ചു. സെനറ്റ് അംഗങ്ങളുടെ ഹര്‍ജി കോടതി, അടുത്ത ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്.