മാളുകൾ അള്ളാഹുവിന് ഇഷ്ടമില്ലാത്ത സ്ഥലം, ഇഷ്ടമുള്ള സ്ഥലം പള്ളി, മുസ്ലീം പണ്ഡിതൻ

മാളുകൾ അള്ളാഹുവിന് ഇഷ്ടമില്ലാത്ത സ്ഥലം. അണിഞ്ഞൊരുങ്ങി പെണ്ണുങ്ങൾ ഇവിടേയ്ക്ക് എത്തുന്നു. ഇത് സമുദായത്തെ പിഴപ്പിക്കാനുള്ള നീക്കമെന്ന വിവാദ പരാമർശം ഉയർത്തി മുസ്ലീം പണ്ഡിതൻ. സ്ത്രീകളെ അടച്ചാക്ഷേപിച്ച് ഹുസ്സൈൻ സലഫി. ഇത്തരത്തിൽ മാളുകളിൽ കയറിയിറങ്ങി നടക്കുന്ന സ്ത്രീകൾ ചെകുത്താന്റെ സന്തതികളെന്ന കടുത്ത സ്ത്രീവുരുദ്ധ പ്രസ്താവന. ഹുസൈൻ സലഫിയ്‌ക്കെതിരെ വലിയ പ്രതിഷേധം ശക്തമാകുന്നു. മാളുകളിൽ വരുന്ന സ്ത്രീകൽ ചെകുത്താന്റെ സന്തതികളെന്നും പിഴച്ചവരെന്നുമൊക്കെയുള്ള അതിരുകടന്ന വാക്കുകൽ ഒരു മത പണ്ഡിതൻ തന്നെ പറഞ്ഞിരിക്കുന്നത്. താലിബാൻ വിസ്മയം പിന്തുടരുന്ന ഒരുകൂട്ടർ കേരളത്തിലുണ്ടെന്നത് ഇതിൽ നിന്ന് വ്യക്തം. സ്ത്രീകളെ അടിച്ചൊതുക്കി മൂലയിലിട്ടിരിക്കുന്ന,മതഭ്രാന്ത് കൊണ്ടു നടക്കുന്ന ഒരുകൂട്ടർ. ഇത് വല്ലാത്ത വിസ്മയം.

മാളുകളിൽ സ്ത്രീകളും പുരുഷൻമാരും ഇടകലർന്നാണ് സഞ്ചരിക്കുന്നത്. അള്ളാഹുവിന് ഏറ്റവും ഇഷ്ടമില്ലാത്ത സ്ഥലം മാളുകളും ഇഷ്ടമുള്ള സ്ഥലങ്ങൾ പള്ളികളുമാണ്. മാളുകളിൽ വിവിധ സംസ്‌കാരത്തിലും വേഷത്തിലുമുള്ള ആളുകളാണ് എത്തുന്നത്. സ്ത്രീകൾ ബ്യൂട്ടിപാർലറുകളിൽ പോയിട്ടുള്ള സ്ത്രീകൾ മാളുകളിൽ എത്തുന്നുണ്ട്. ഇവർ ചെകുത്താന്റെ സന്തതികളാണ്. ഇവർ മുസ്ലീങ്ങളുടെ ദൃഷ്ടിതാഴത്താനാണ് എത്തുന്നത്. സ്ത്രീ-പുരുക്ഷ സമൂഹം സമത്വം എന്ന പേരിൽ കേരളത്തിൽ ഇടകലരുകൾ നടത്തുന്നുണ്ട്. ഇത് മുസ്ലീം സമുദായത്തെ പിഴപ്പിക്കാനുള്ള നീക്കമാണെന്നുള്ള കടുത്ത സ്ത്രീവിരുദ്ധതയും ഇയാൾ പറയുന്നു. കണ്ണുകളെ കൺട്രോൾ ചെയ്യാൻ മുസ്ലീങ്ങൾ കൂടുതൽ ശ്രമിക്കണം. അതിനാൾ മാൾ സംസ്‌കാരം പൂർണമായും ഒഴിവാക്കണമെന്നും ഹുസൈൻ സലഫി പറയുന്നു.

മുസ്ലിം മതപണ്ഡിതനെന്ന് ഇങ്ങേരെയൊക്കെ എങ്ങനെ വിളിക്കാനാണ്. ഏത് നൂറ്റാണ്ടിലാണ് ഈ വിവരദോഷി ജീവിക്കുന്നത്. സ്ത്രീകൾ ഏതെല്ലാം മേഖലകളിൽ എത്തിപ്പെട്ട് കഴിഞ്ഞു. ബഹിരാകാശം മുതൽ ഇങ്ങ് സൈന്യത്തിൽ എന്തിനേറെ അതിർത്തി കാക്കാൻ ബോഡറിൽ വരെ സ്ത്രീകൾ എത്തി നിൽക്കുന്ന കാലഘട്ടത്തിലാണ് പണ്ഡിതനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇജ്ജാതി സാധനങ്ങളുടെ വിവരക്കേടുകൾ. മുൻപ് ഇന്ത്യ ഭരിച്ചിരുന്നത് ഒരു സ്ത്രീയാണ്. അവരുടെ കരുത്ത് കൊണ്ടാണ് ഉരുക്കുവനിതയെന്നും ദുർഗ്ഗയെന്നും എതിരാളികൾ പോലും ഇന്ദിരാ ഗാന്ധിയെ വിശേഷിപ്പിച്ചത്. സ്ത്രീകൽ ലോകം കീഴടക്കുന്ന കാലത്താണ് പണ്ഡിതന്റെ വിവരക്കേട് വിളമ്പൽ. ഇക്കൂട്ടരുടെ മനോഭാവത്തിൽ നിന്ന് തന്നെ അറിയാം ഇവരുടെയൊക്കെ കുടുംബങ്ങളിലുള്ള സ്ത്രീകളുടെ അവസ്ഥ എത്രത്തോളം പരമ കഷ്ടമെന്ന്. നാവിന് എല്ലില്ലാന്ന് കരുതി ന്തെും വിളിച്ച് പറയുന്ന ഇത്തരക്കാരുടെ അടുത്ത് മതപഠനത്തിന് പോകുന്ന കുട്ടികളുടെ അവസ്ഥ അതിലേറെ കഷ്ടമാണ്. ഇതുപോലെത്തെ വിഷമാണ് അവരുടെ തലയിലേക്ക് കുത്തിക്കയറ്റുന്നത്.

കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് ഇയാൾ നടത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇവരേപ്പോലുള്ളവരുടെ കീഴിൽ മതപഠനത്തിന് കുട്ടികളെ വിടരുതെന്ന ആവശ്യവും ശക്തമായിരിക്കുന്നത്. മതവെറിപൂണ്ട ഒരുകൂട്ടം കുട്ടികളെ മാത്രമേ ഇവർ വളർത്തിയെടുക്കൂ. എക്കാലത്തും സ്ത്രീകളെ അടിച്ചമർത്തിയിടണം എന്ന ചിന്തയാണ്. മാളുകളിൽ പോകുന്ന സ്ത്രീകളെ കണ്ടാൽ ഞങ്ങളുടെ സമുദായം പിഴച്ചുപോകുമെന്ന പരാമർശം ഇവർക്ക് തന്നെ തിരിച്ചടി. സ്ത്രീകളെ കണ്ടാൽ ഉരുകിയൊലിച്ച് പോകുമോ മതത്തിന്റെ മൂല്യം,അത് ആ കണ്ണുകൊണ്ട് മാത്രം സ്ത്രീകളെ നോക്കുന്നത് കൊണ്ടുള്ള പ്രശ്‌നമാണെന്നാണ് ഹുസൈൻ സലഫിക്കുള്ള മറുപടി.