ഇന്ത്യ മുഴുവൻ മൺസൂൺ എത്തി, അപൂർവ്വ കാലാവസ്ഥ

ഇന്ത്യയുടെ ഏറെക്കുറെ എല്ലാ ഭാഗത്തും മൺസൂൺ എത്തിയതായി കാലാവസ്ഥാ വകുപ്പിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ.നരേഷ് കുമാർ . കൃത്യമായി പറഞ്ഞാൽ രാജ്യത്തിന്റെ 80% സ്ഥലത്തും മൺസൂൺ നന്നായി എത്തി കഴിഞ്ഞു. രാജ്യ വ്യാപകമായി ഇങ്ങിനെ മൺസൂൺ വരുന്നത് ഇതാദ്യമാണ്‌. ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദം മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ അതിവേഗം എത്തിയെന്നും അദ്ദേഹം പറഞ്ഞു.മൺസൂൺ ഡൽഹിയിലും മുംബൈയിലും ഒരേ ദിവസമാണ് ഞായറാഴ്ച എത്തിയത്. 62 വർഷത്തിന് ശേഷമാണ് ഇത് സംഭവിച്ചതെന്നും ഡോ.നരേഷ് കുമാർ പറഞ്ഞു.

ഈ വർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ രീതിയിലാണ് മൺസൂൺ എത്തിയിരിക്കുന്നത്.മൺസൂണിലെ മാറ്റങ്ങൾ പ്രത്യേകം ബാധിക്കുക കേരളത്തിലാണ്‌. ഏറ്റവും അധികം മൺസൂൺ ബാധിക്കുക കേരളത്തേ ആയിരിക്കും.സാധാരണയായി, മൺസൂൺ സജീവമാകുന്നത് ഒരു ന്യൂനമർദ മേഖലയാണ്. ന്യൂനമർദ്ദം മൂലമുണ്ടാകുന്ന ഉയർന്ന വേഗതയുള്ള കാറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ അതിവേഗം എത്തി. ഇപ്പോൾ അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റ് തള്ളുന്നു. മഹാരാഷ്ട്രയ്ക്ക് മുകളിലായി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടപ്പോൾ മൺസൂൺ കൂടുതൽ ഉയർന്നു.