നരേന്ദ്ര മോദിക്ക് തീറെഴുതി കടൽ ഭരണം,മോദിയേ വാഴ്ത്തി ബൾഗേറിയൻ പ്രസിഡന്റും, മന്ത്രിമാരും

കൊള്ളക്കാർ തട്ടികൊണ്ടുപോയ ബൾഗേറിയൻ കപ്പൽ തിരിച്ച് പിടിച്ച് ഇന്ത്യൻ നേവിയുടെ ഓപ്പറേഷനു നന്ദി പറഞ്ഞ് ബൾഗേറിയ രാജ്യം. ഞങ്ങളുടെ പൗരന്മാരേ സുരക്ഷിതമായും വിജയകരമായും രക്ഷിച്ചതിനു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞാനും എന്റെ രാജ്യവും നന്ദി പറയുന്നു എന്ന് ബൾഗേറിയൻ പ്രസിഡൻ്റ് റുമെൻ റാദേവ് നന്ദി പറഞ്ഞു.

‘റയൻ’ എന്ന ബൾഗേറിയൻ കപ്പലിനെയും ഏഴ് ബൾഗേറിയൻ പൗരന്മാരുൾപ്പെടെയുള്ള ജീവനക്കാരെയും രക്ഷിച്ച നാവികസേനയുടെ ധീരമായ പ്രവർത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എൻ്റെ ആത്മാർത്ഥമായ നന്ദി,‘ രാദേവ് എക്‌സിൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.തട്ടിക്കൊണ്ടുപോയ കപ്പലിൽ കടൽക്കൊള്ളക്കാർ ബന്ദികളാക്കിയ സംഘത്തിലെ ഏഴ് ബൾഗേറിയക്കാരെ വിജയകരമായി രക്ഷിച്ച ത് ഇന്ത്യൻ നാവികസേനയുടെ പൈറസി വിരുദ്ധ ഓപ്പറേഷനിലൂടെ ആയിരുന്നു.

2017 ന് ശേഷം ആദ്യമായാണ് സൊമാലിയൻ കടൽക്കൊള്ളക്കാർ ഇത്തരത്തിൽ ഒരു കപ്പൽ പിടിച്ച് കടത്തി കൊണ്ടുപോകുന്നത്. മുമ്പ് സൊമാലിയൻ കൊള്ളക്കാരുടെ കട്ടയും പടവും മടക്കി അവരെ തകർത്തതും ഇന്ത്യൻ നേവി ആയിരുന്നു. ഇപ്പോൾ വീണ്ടും ചെങ്കടലിലെ അടക്കം അസ്വസ്ഥ്തകൾ മുതലാക്കി സൊമാലിയൻ കടൽ കൊക്കാർ വീണ്ടും സജീവമാകുകയാണ്‌. ഇന്ത്യൻ യുദ്ധക്കപ്പൽ കൊൽക്കത്തയാണ്‌ ഇത്തരവണ ഓപ്പറേഷൻ നടത്തിയത്. 7 ബൾഗേറിയൻ പൗരന്മാരേ രക്ഷപെടുത്തി കപ്പലും തിരികെ പിടിച്ചപ്പോൾ 35 സോമാലിയൻ കൊള്ളക്കാരേ പിടികൂടുകയും ചെയ്തു. കൊള്ളക്കാരേ വെടി വയ്ച്ച് കൊലപ്പെടുത്തും എന്ന ഘട്ടം വന്നപ്പോൾ ജീവൻ രക്ഷിക്കാൻ ഇവർ ഇന്ത്യൻ നേവിക്ക് മുന്നിൽ യാചിച്ചു. കൊല്ലരുത് എന്നും കീഴടങ്ങാൻ അനുവദിക്കണം എന്നും അപേക്ഷിച്ചു. ഇവരെ കസ്റ്റഡിയിൽ എടുത്ത് ഇന്ത്യൻ നേവി ബൾഗേറിയക്ക് കൈമാറും എന്നാനറിയുന്നത്.

ഇതുമായി ബന്ധപ്പെട്ട് ബൾഗേറിയക്കാരനായ കപ്പൽ ഉടമ പറഞ്ഞത് ഇങ്ങിനെ..മോചനത്തെ “ഞങ്ങൾക്ക് മാത്രമല്ല, മുഴുവൻ ആഗോള സമുദ്ര സമൂഹത്തിനും ഒരു വലിയ വിജയമായി“ പ്രശംസിച്ചു. 7 ബൾഗേറിയക്കാരെ കൂടാതെ ഒമ്പത് മ്യാൻമർ പൗരന്മാരും ഒരു അംഗോളൻ പൗരനുമുണ്ടായിരുന്നു.ഇന്ത്യൻ തീരത്ത് നിന്ന് 2,600 കിലോമീറ്റർ അകലെയാണ് കടൽക്കൊള്ളക്കാരുടെ കപ്പൽ തിരിച്ചുപിടിച്ചത്.

കടൽ കൊക്കാർക്ക് ഭയപ്പാടാണ്‌ ഇപ്പോൾ ഇന്ത്യൻ നേവി. ഇതിനകം ഇന്ത്യൻ നേവി രക്ഷിച്ചത് ബ്രിട്ടന്റെ ഉൾപ്പെടെ ഉള്ള കപ്പലുകളാണ്‌. ലോകത്തേ വൻ ശക്തികൾ പോലും കടലിൽ കാലിടറുമ്പോൾ ഭാരതം അതിന്റെ കരുത്തും ശേഷിയും അറിയിക്കുകയാണ്‌

ചെങ്കടലിലും, ആഫ്രിക്കൻ കടലിടുക്കിലും ഇന്ത്യൻ സൈന്യത്തിന്റെ കടൽ കൊള്ളക്കാർക്കെതിരായ പോരാട്ടം വൻ വിജയമാണ്‌. 12ഓളം പട കപ്പലുകളാണ്‌ ഇന്ത്യൻ സൈന്യം ഇതിനായി ഇവിടങ്ങളിൽ വ്യന്യസിച്ചിരിക്കുന്നത്. ഇതിന്റെ സമ്പൂർണ്ണ ചിലവും ഇന്ത്യ വഹിക്കുന്നു. ഒരു ചേരിയിലും ഉൾപ്പെടാതെ ഇന്ത്യ സ്വന്തമായാണ്‌ അതിന്റെ ദൗത്യം കടലിൽ നിർവഹിക്കുന്നതും

ബൾഗേറിയയുടെ ഉപപ്രധാനമന്ത്രി മരിയ ഗബ്രിയേലും ഇതേ വികാരം ഞായറാഴ്ച എക്‌സിൽ ഒരു പോസ്റ്റിൽ പ്രകടിപ്പിച്ചിരുന്നു. ഞങ്ങളുടെ 7 പൗരന്മാർ ഇന്ന് ജീവിച്ചിരിക്കാൻ ഏക കാരണം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ നീക്കവും സഹായവുമാണ്‌.പൗരന്മാർ ഉൾപ്പെടെ ഹൈജാക്ക് ചെയ്യപ്പെട്ട കപ്പൽ റൂയനെയും അതിലെ ജീവനക്കാരെയും രക്ഷിക്കാനുള്ള വിജയകരമായ പ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയോട് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. പിന്തുണയ്ക്കും വലിയ പരിശ്രമത്തിനും നന്ദി. ക്രൂവിൻ്റെ ജീവൻ സംരക്ഷിക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുന്നു, ബൾഗേറിയൻ”വിദേശകാര്യ മന്ത്രി കൂടിയായ ഗബ്രിയേൽ പറഞ്ഞു.

40 മണിക്കൂർ നീണ്ടുനിന്ന ഒരു ഓപ്പറേഷനിൽ, ഇന്ത്യൻ നാവികസേന ശനിയാഴ്ച ഇന്ത്യൻ തീരത്ത് സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് രക്ഷപെടുത്തുകയായിരുന്നു.ജീവനക്കാരെ രക്ഷപ്പെടുത്തി, മാൾട്ടീസ് പതാകയുള്ള ബൾക്ക് കാരിയറായ എംവി റൂയൻ്റെ കപ്പൽ ബൾഗേറിയയേ ഏല്പ്പിക്കുകയും ചെയ്തു.ഇന്ത്യയുടെ ആഗോള നിലവാരം ഉയരുന്നതിൻ്റെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഫലപ്രദമായ കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങളുടെ അംഗീകാരത്തിൻ്റെയും ഉദാഹരണമായി.