ജി 20 ഉച്ചകോടിയില്‍ മോദി നടത്തിയ ചര്‍ച്ചയെ വാനോളം പുകഴ്ത്തി ആരാധകര്‍; ഇത് മോദിക്ക് മാത്രം കഴിയുന്നതെന്ന് ലോകം

നരേന്ദ്ര മോദിയെ പുകഴ്ത്തി ആരാധകര്‍. ജി 20 ഉച്ചകോടിയുടെ അവസാന ദിനമായ ശനിയാഴ്ച മോദി ആറു ലോക രാഷ്ട്രത്തലവന്മാര്‍ക്കൊപ്പം അതീവ സുപ്രധാനപരമായ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത് മോദിക്ക് മാത്രമേ സാദിക്കൂ എന്നാണ് മോദി ആരാധകരുടെ പക്ഷം. ഇന്‍ഡൊനേഷ്യ, ബ്രസീല്‍, തുര്‍ക്കി, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, ചിലി എന്നീ രാജ്യങ്ങളുടെ തലവന്മാര്‍ക്കൊപ്പമായിരുന്നു മോദിയുടെ കൂടിക്കാഴ്ച.

ഇന്‍ഡൊനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായായിരുന്നു മോദിയുടെ ആദ്യ ചര്‍ച്ച. പ്രതിരോധം, നിക്ഷേപം, സമുദ്ര സുരക്ഷ, ബഹിരാകാശം എന്നിവ ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളായി. തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരൊയുമായി കൂടിക്കാഴ്ച നടന്നു. വ്യാപാരം, നിക്ഷേപം, കാര്‍ഷികം, കാലാവസ്ഥ വ്യതിയാനം എന്നിവയെ കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തി. തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാനുമായുള്ള ചര്‍ച്ചയില്‍ ഭീകര വിരുദ്ധ നടപടികള്‍,വ്യാപാരം, നിക്ഷേപം എന്നിവ വിഷയങ്ങളായി.

കായികം, ഖനന സാങ്കേതിക വിദ്യ, പ്രതിരോധം, സമുദ്ര മേഖലയിലെ സഹകരണം എന്നീ വിഷയങ്ങളിലായിരുന്നു ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായുള്ള മോദിയുടെ ചര്‍ച്ചയിലെ വിഷയങ്ങള്‍. മോദിക്കൊപ്പമുള്ള സെല്‍ഫി ചിത്രവും മോറിസണ്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ചിലി പ്രസിഡന്റ് സെബാസ്റ്റിയന്‍ പിനേരയുമായുള്ള ചര്‍ച്ചയില്‍ ഉഭയകക്ഷി സഹകരണമായിരുന്നു വിഷയം.

നികുതിവെട്ടിപ്പ്, അഴിമതി, സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരെ ഇന്ത്യ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും, ആഗോളസമൂഹം എന്ന നിലയില്‍ എല്ലാ രാജ്യങ്ങളുടെയും സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും മോദി ലോകനേതാക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.