നടക്കാതെ പോയ ആഗ്രഹം വെളിപ്പെടുത്തി നരേന്ദ്രോദി ; സാധിച്ചുതരണമെന്നഭ്യര്‍ഥന

ന്യൂഡെല്‍ഹി; പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദ്ദേശ പതിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ബൂത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തിരുന്നു. ആ അവസരത്തില്‍ ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ സാധിക്കാതെ പോയ തന്റെ ആഗ്രഹം അദ്ദേഹം വ്യക്തമാക്കുകയും ആ ആഗ്രഹം സാധിച്ചുതരണമെന്ന് ബൂത്ത് പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

‘ഈ തെരഞ്ഞെടുപ്പില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കണം.ജനാധിപത്യം വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.രാജ്യത്താകമാനം നടന്ന പോളിംഗില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് വാരണാസിയില്‍ നടക്കണം.വാരണാസി പോളിംഗില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്നത് ലോകത്തിന് കാണിച്ചു കൊടുക്കണം.

കൂടാതെ ഒരാഗ്രഹം കൂടി പ്രധാനമന്ത്രി ബൂത്ത് പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ വച്ചിരിക്കുകയാണ്. സ്ത്രീകള്‍ തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ മുന്നിട്ടിറങ്ങണം. വാരാണസിയില്‍ പുരുഷന്മാരുടെ പോളിംഗ് ശതമാനത്തേക്കാള്‍ 5% കൂടുതല്‍ സ്ത്രീകളുടെ പോളിംഗ് ശതമാനമായിരിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.