മോദിയുടെ ഗ്രാഫ് ഉയര്‍ന്നിരിക്കുന്നു അത് താഴേക്ക് കൊണ്ടുവരണം, കര്‍ഷക നേതാവിന്റെ പ്രസ്താവന വിവാദത്തില്‍

ന്യൂഡല്‍ഹി. കര്‍ഷക സംഘടനകള്‍ നടത്തുന്ന മാര്‍ച്ചിനിടെ ഭാരത് കിസാന്‍ യൂണിയന്‍ ഏക്ത സിദ്ദുപുര്‍ നേതാവിന്റെ പ്രസ്താവന വിവാദത്തില്‍. കര്‍ഷക സമരം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസ്താവനയാണ് വിവാദത്തിലായത്. ഭാരത് കിസാന്‍ യൂണിയന്‍ നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതുരെ സമസാരിച്ച വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്രാഫ് ഉയര്‍ന്നിരിക്കുകയാണെന്നും അത് താഴേക്ക് കൊണ്ടുവരണമെന്നും ദൃശ്യങ്ങളില്‍ ജഗ്ജിത് പറയുന്നു. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം മോദിയുടെ ഗ്രാഫ് വളരെ അധികം ഉയര്‍ന്നു. നമുക്ക് കുറച്ച് സമയം മാത്രമാണ് ബാക്കിയിള്ളത്. മോദിയുടെ ഗ്രാഫ് എങ്ങനെയും താഴ്ത്തണമെന്നാണ് ജഗ്ജിത്ത് പറയുന്നത്.

അതേസമയം വിവിദ പ്രസ്താവനയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ബിജെപി നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. കര്‍ഷക സംഘടന നേതാവിന്റേത് രാഷ്ട്രീയ പരാമര്‍ശമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ഇത്തരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചാല്‍ ജനങ്ങള്‍ പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കില്ല എന്നാണോ കരുതിയത്. ഇങ്ങനെയല്ല പ്രതിഷേധം സംഘടിപ്പിക്കേണ്ടത് എന്ന സന്ദേശമാണ് ജനങ്ങള്‍ക്കിയില്‍ പ്രചരിക്കുന്നതെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രതികരിച്ചു.