ദിലീപേട്ടന്‍ എന്റെ തോളത്ത് കൈവെച്ചപ്പോള്‍ എന്റെ നെഞ്ച് പെടപെടാന്ന് ഇടിക്കാന്‍ തുടങ്ങി; നവ്യ നായര്‍

 

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തുകയാണ് മലയാളികളുടെ പ്രിയ നടി നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം ആയിരുന്നു ആദ്യ സിനിമയെങ്കിലും നന്ദനമായിരുന്നു നടിയുടെ ജീവിതത്തില്‍ ഒരു കരിയര്‍ ബ്രേക്ക് നല്‍കിയ സിനിമ. നന്ദനത്തിലെ കൃഷ്ണ ഭക്തയായ ബാലാമണി ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതായിപ്പോള്‍ വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തി’ യിലൂടെ നടി വീണ്ടും പ്രേക്ഷരുടെ മുന്നിലെത്തുകയാണ്. നായികാ കേന്ദ്രീകൃതമായ ചിത്രത്തില്‍ ഒരു ജങ്കാര്‍ ബോട്ടിലെ കണ്ടക്ടറുടെ വേഷമാണ് നവ്യ ചെയ്യുന്നത് .രണ്ടു കുട്ടികളുടെ അമ്മ. ഭര്‍ത്താവ് ദുബായില്‍. അവരുടെ ജീവിതത്തില്‍ മൂന്നു ദിവസം കൊണ്ടു നടക്കുന്ന കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്. നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നവ്യ സിനിമയില്‍ തിരിച്ചു വരവ് നടത്തുന്നത്. നവ്യ നായര്‍ ദിലീപെനെക്കുറിച്ച് നടത്തിയ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നടിയുടെ വാക്കുകള്‍

ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തോട് വലിയ റെസ്‌പെക്ടാണ്. ഇഷ്ടത്തിന്റെ ലൊക്കേഷനില്‍ ഒരു സംഭവമുണ്ടായി. അന്ന് ഒരു സിനിമാ മാസികയ്ക്ക് വേണ്ടി അവിടെ ഒരു ഫോട്ടോഷൂട്ട് നടക്കുന്നുണ്ട്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്ത് ദിലീപേട്ടന്‍ എന്റെ തോളത്ത് കൈ വെച്ചു, പടപടാന്ന് എന്റെ നെഞ്ചിടിക്കാന്‍ തുടങ്ങി, ആദ്യമായിട്ട് പുറത്തുള്ളൊരാള്‍ എന്നെ തൊടുന്നത്. നാട്ടിന്‍പുറത്തൊക്കെ വളര്‍ന്ന ആ ഒരു പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി ഭയങ്കരമായി പരിഭ്രമിച്ചുപോകുന്ന നിമിഷമാണത്. എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം തോളത്ത് കൈവച്ചിരിക്കുന്ന ആ മനുഷ്യന്‍ തിരിച്ചറിഞ്ഞെന്ന് തോന്നുന്നു.

ദിലീപേട്ടന്‍ പറഞ്ഞു മോള് പേടിക്കേണ്ട കേട്ടോ. ഞങ്ങള്‍ ഒന്നും ചെയ്യില്ല. നമ്മള്‍ എല്ലാവരും ഇനി ഒന്നായിട്ട് വര്‍ക്ക് ചെയ്യാന്‍ പോവുകയാണ് ആ വാക്കുകളിലുള്ള പരിഗണനയും പിന്തുണയും എനിക്കൊരിക്കലും മറക്കാനാവില്ല നവ്യ പറയുന്നു. ഇഷ്ടത്തിന് വേണ്ടി സംവിധായകന്‍ സിബി മലയില്‍ എന്റെ ഫോട്ടോ കണ്ട് സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യാനായി വിളിച്ചു. ഞാന്‍ അവതരിപ്പിച്ച മോണോ ആക്ട് അവര്‍ വീഡിയോയിലെടുത്തു. പിന്നീട് അത് ദിലീപേട്ടന് അയച്ചുകൊടുത്തു. ദിലീപേട്ടനും മഞ്ജുച്ചേച്ചിയും ഇരുന്ന് വീഡിയോ കണ്ടാണ് എന്നെ സെലക്ട് ചെയ്യുന്നത് നവ്യ പറഞ്ഞു.