പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ കേന്ദ്രങ്ങളില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന, നിര്‍ണായകമായ രേഖകള്‍ പിടിച്ചെടുത്തു

കേരളം അരിച്ചുപെറുക്കി എന്‍ഐഎ. പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ കേന്ദ്രങ്ങളില്‍ എന്‍ഐഎ വ്യാപകമായ പരിശോധനകളാണ് നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടക്കുന്നത്. എന്‍ഐഎ മലപ്പുറത്ത് തുടങ്ങിയ പരിശോധന മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. മലപ്പുറം, കണ്ണൂര്‍, കൊല്ലം ജില്ലകളിലാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. പരിശോധനയില്‍ പോപ്പുലര്‍ ഫ്രണ്ടിനായി നടന്ന സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ എന്‍ഐഎ പിടിച്ചെടുത്തു.

നാല് പോപ്പുലര്‍ഫ്രണ്ട് ഭീകരരുടെ വീടുകൡലാണ് എന്‍ഐഎ മലപ്പുറത്ത് പരിശോധന നടത്തിയത്. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച പരിശോധന രാവിലെ 9 വരെ നീണ്ടുനിന്നു. വേങ്ങര സ്വദേശികളായ ഹംസ, തിരൂര്‍ സ്വദേശി യാഹൂട്ടി, താനൂര്‍ സ്വദേശി ഹനീഫ, ജാഫര്‍ എന്നിവരുടെ വീട്ടിലാണ് മലപ്പുറത്ത് പരിശോധന നടത്തിയത്.
പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചവരുടെ വീടുകളിലാണ് പരിശോധന നടത്തുന്നത്. വേങ്ങര പറമ്പില്‍പ്പടി തയ്യില്‍ ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്പില്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ചോലയില്‍ ഹനീഫ ,രാങ്ങാട്ടൂര്‍ പടിക്കാപ്പറമ്പില്‍ ജാഫര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന. നാലിടങ്ങളിലും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്.

ഇന്ന് പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പരിശോധന ആരംഭിച്ച ശേഷമാണ് വിവരം എന്‍ഐഎ ലോക്കല്‍ പോലീസിനെ അറിയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പിഎഫ്ഐയുടെ കേരളത്തിലെ ഏറ്റവും വലിയ ആയുധ പരിശീലന കേന്ദ്രം ഗ്രീന്‍ വാലി അക്കാദമിക്ക് നേരത്തേ അതായത് ഓഗസ്റ്റ് 1നു എന്‍ ഐ എ പൂട്ടിട്ടിരുന്നു.അന്ന് രാജ്യത്തേ തന്നെ ഏറ്റവും പഴക്കമേറിയതും വലുതുമായ ആയുധ പരിശീലന കേന്ദ്രങ്ങളിലൊന്നായ മഞ്ചേരിയിലെ കേന്ദ്രമാണ് കണ്ടുകെട്ടിയത്. കേന്ദ്രത്തില്‍ ഭീകരവാദത്തിനെതിരേയും ഇസ്‌ളാമിക ഭീകരതയോട് സന്ധിയില്ലാത്ത സര്‍ക്കാര്‍ ഭരിക്കുന്നതില്‍ മാത്രമാണ് ഇതൊക്കെ ഇത്ര നന്നായി ചെയ്യാന്‍ ആകുന്നത്.

നിരോധിത ഭീകര സംഘടനയായ പിഎഫ്ഐയുടെ മഞ്ചേരിയില്‍ പത്ത് ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമായ ഗ്രീന്‍ വാലി അക്കാദമി എന്നറിയപ്പെടുന്ന കേന്ദ്രമാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ കെട്ടിടം ആദ്യം പിഎഫ്ഐയില്‍ ലയിച്ച നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ടിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ശേഷം നിരവധി ഭീകരരുടെ ‘സര്‍വീസ് വിംഗ്’ ആയും ഒളിത്താവളമായും ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു.

കേരളത്തില്‍ ആറാമത്തെ പിഎഫ്ഐ ആയുധ പരിശീലന കേന്ദ്രവും സംഘടനയുടെ പതിനെട്ടാമത്തെ വസ്തുവുമാണ് എന്‍ഐഎ കണ്ടുകെട്ടിയത്. മലബാര്‍ ഹൗസ്, പെരിയാര്‍വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ഡ്രം എജ്യുക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് എന്നിങ്ങനെ കേരളത്തിലെ മറ്റ് അഞ്ച് പിഎഫ്ഐ പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ എന്‍ഐഎ നേരത്തെ നടപടിയെടുത്തിരുന്നു. ആയുധങ്ങളും ശാരീരിക പരിശീലനവും സംഘടിപ്പിക്കുന്നതിനും പ്രത്യയശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വിവിധ ക്രിമിനല്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഭീകരര്‍ ഉപയോഗിച്ചിരുന്ന 12 ഓഫീസുകളും കണ്ടുകെട്ടിയിരുന്നു.