കുഞ്ചാക്കോ ബോബന് നായികയാകാനുള്ള സൗന്ദര്യം ഇല്ലെന്ന് അവർ പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് നിമിഷ സജയൻ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ നായികയാണ് നടി നിമിഷ സജയൻ. ഈ ഒരൊറ്റ ചിത്രത്തോടെ തന്നെ നിമിഷ മലയാളികളുടെ ഇഷ്ട നടിയായി മാറി എന്നതാണ് സത്യം.

ദിലീഷ് പോത്തൻ ഫഹദ് ഫാസിലിനേയും സുരാജ് വെഞ്ഞാറമ്മൂടിനേയും നായകൻമാരാക്കി ഒരുക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഗംഭീര വിജയം ആയതോടെ നിമിഷയെ തേടി കൈനിറയെ അവസരങ്ങൾ ആണ് എത്തുന്നത്. ഈട, മാംഗല്യം തന്തുനാനേന, ഒരു കുപ്രസിദ്ധ പയ്യൻ, നാൽപത്തിയൊന്ന്, ചോല, സ്റ്റാൻഡ് അപ്പ്, മാലിക്, ദി ഇന്ത്യൻ ഗ്രേറ്റ് കിച്ചൻ തുടങ്ങിയ ഹിറ്റ് സിനിമകളിലില്ലാം ശ്രദ്ധേയമായ വേഷങ്ങളിൽ നിമിഷ തുടർന്ന് എത്തുകയായിരുന്നു.

ഒരു കുപ്രസിദ്ധ പയ്യനിലേയും ചോലയിലേയും അഭിനയത്തിലൂടെയാണ് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിമിഷ സ്വന്തമാക്കുന്നത്. എന്നാൽ സിനിമയിൽ സൗന്ദര്യത്തിന്റെ പേരിൽ നിമിഷ ഒറ്റപ്പെട്ടിട്ടുണ്ടെന്നും അഭിനയം മാത്രമല്ല സിനിമയിൽ പിടിച്ചു നിൽക്കാൻ സൗന്ദര്യവും വേണെമെന്ന് പറഞ്ഞു ഒരു കൂട്ടം ആളുകൾ നിമിഷയ്ക്ക് എതിരെ തിരിഞ്ഞുവെന്നും സംവിധായക സൗമ്യ സദാനന്ദൻ മുമ്പ് ഒരിക്കൽ പറഞ്ഞതാണ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത്.

കുഞ്ചാക്കോയുടെ നായികയായി അഭിനയിക്കുന്നത് നിമിഷയാണെന് അറിഞ്ഞപ്പോൾ പലരും വിമർശനമായി എത്തി. ഒരു വിഭാഗം ഫാൻസുകാർ ഇത്തരം വിമർശനം നടത്തിയപ്പോൾ അത് പറഞ്ഞു നിമിഷ കരഞ്ഞിട്ടുണ്ടെന്നും സൗമ്യ പറഞ്ഞിരിക്കുന്നു. ആദ്യമൊക്കെ അത് നിമിഷയെ ബാധിച്ചിരുന്നു എങ്കിലും പിന്നീട് അത് അവൾ മറികടന്നെന്നും അതിനായി സച്ചിൻ ടെണ്ടുൽക്കറുടെ കഥ നിമിഷക്ക് താൻ പറഞ്ഞു കൊടുത്തെന്നും സൗമ്യ പറഞ്ഞിട്ടുണ്ട്.

മോശം വിമർശങ്ങൾ ഉയരുമ്പോൾ കൂടുതൽ ശക്തിയിൽ തന്റെ പ്രകടനത്തിൽ കൂടി അവർക്ക് മറുപടി നൽകിയതെന്നു നിമിഷ പറഞ്ഞെന്ന് സൗമ്യ പറയുന്നു. മുംബൈയിലെ അംബർനാഥിൽ ജനിച്ചു വളർന്ന നിമിഷയുടെ അച്ഛൻ സജയൻ നായർ മുംബൈയിൽ എഞ്ചിനീയറാണ്, ബിന്ദുവാണ് അമ്മ. ബദ്‌ലാപ്പൂർ കാർമൽ കോൺവെൻറ് ഹൈസ്‌കൂളിലായിരുന്നു പഠനം. അതിനാൽ തന്നെ ഹിന്ദി നന്നായി അറിയാം. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നിമിഷ സ്വന്തമാക്കി. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം നടത്തുന്നതിനിടയിലാണ് കൊച്ചിയിൽ അഭിനയ പരിശീലനത്തിനായി നിമിഷ ചേരുന്നത്. അങ്ങനെയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ നിമിഷ നായികയാകുന്നത്.