മുസ്ളീങ്ങൾക്കില്ലേൽ ആർക്കും പൗരത്വം കൊടുക്കരുത്-പാളയം ഇമാം

പൗരത്വ ബില്ല് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയതിനു ശേഷം രാജ്യത്താകമാനത്തു നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ബില്ലിനെ എതിര്‍ക്കുന്നവര്‍ വന്‍ പ്രക്ഷോഭങ്ങളാണ് രാജ്യത്ത് നടത്തുന്നത്. കേരളത്തിന്റെയും സ്ഥിതി വിഭിന്നമല്ല. വന്‍ പ്രക്ഷോഭപരിപാടികളുമായാണ് കേരളം മുന്നോട്ടു നീങ്്ങുന്നത്. ബില്ല് പിന്‍വലിക്കണമെന്നാണ് സമരാനുകൂലികളുടെ ആവശ്യം. തിരുവനന്തപുരം പാളയം ഇമാം വിപി സുഹൈബ് മൗലവി പൗരത്വ ബില്ലിനെക്കുറിച്ച് കര്‍മ്മ ന്യൂസുമായി സംസാരിക്കുന്നു

പൗരത് ബില്ല് നടപ്പിലാക്കിയതിനാല്‍ കേന്ദ്രഗവണ്‍മെന്റിനെതിരെ രാജ്യത്താകമാനം ശക്തമായ ജനരോക്ഷം വന്നിരിക്കുകയാണ്. രാജ്യ ചരിത്രത്തിത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ഇത് അതിര്‍ത്തി പ്രേദശത്ത് താമസിക്കുന്നവരെയും ഞുഴഞ്ഞു കയറ്റക്കാരെയും മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമാണെന്ന് കരുതുന്നില്ലെന്ന് ഇമാം കര്‍മ്മ ന്യൂസിനോട് പറഞ്ഞു. മുസ്ലീംങ്ങള്‍ എന്ന് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും മതവിഭാഗങ്ങളെ പറയുമ്പോള്‍ മുസ്സീംമുകളെ ഒഴിവാക്കിയിരിക്കുകയാണ്. ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, ജൈന തുടങ്ങിയ മത വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയിട്ട് മുസ്ലീംമിനെ ഒഴിവാക്കുന്നതുമൂലം കേന്ദ്ര ഗവണ്‍മെന്റിനുള്ള അസഹിഷ്ണുതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഇമാം കൂട്ടിച്ചേര്‍ത്തു

ജനങ്ങളെല്ലാം ഇതില്‍ ഒറ്റക്കെട്ടാണ്.. ഇന്ന് ഒരു ന്യൂനപക്ഷമാണെങ്കില്‍ നാളെ അത് മറ്റൊരു ന്യൂനപക്ഷം ആയിക്കൂട എന്നില്ല എന്ന കാഴ്ചപ്പാടാണ് ജനങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ പ്രേരിപ്പിച്ചത്. ഈ ഫാസിസ്റ്റ് ഗവണ്‍മെന്റിന്റെ ഇരകളായിട്ട് ഓരോ ന്യൂനപക്ഷങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മിസ്ലീമുകള്‍ക്കാണ് അടികിട്ടിയിട്ടുള്ളത് നാളെ അത് ഏത് വിഭാഗത്തിലേക്ക് പോകും എന്ന് പറഞ്ഞുകൂട, ഈ ബില്ലല്‍ ക്യത്യമായ വിവേചനമുണ്ട്, രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തങ്ങള്‍ ഈ രാജ്യത്തുള്ളവരാണെന്ന് വിശ്വസിക്കാനുള്ള ശുഭാപ്തി വിശ്വാസം ഈ ബില്ല് നല്‍കുന്നില്ല.. ഈ ബില്ലില്‍ ഒരു വിവേചനമുണ്ട്, ഭരണാഘടന വിരുദ്ധതയുണ്ട്, അതിനാല്‍ ഈ ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം വരണം.. ബില്ല് പിന്‍വലിക്കുക എന്ന ഒരു നയം പാര്‍ട്ടി സ്വീകരിക്കണം. ഏതൊരു നിയമത്തിന്റെയും അടിസ്ഥാനം തുല്യതയാണെന്നും ഇമാം കര്‍മ്മന്യൂസിനോട് പറഞ്ഞു

അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം