വൈദീകൻ 2മക്കൾ ഉള്ള ഹിന്ദു യുവതിയേ വിവാഹം കഴിക്കും മുമ്പ് ഇടവകയിലെ ലൈംഗീക വിവാദത്തിൽ പെട്ടയാൾ

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഹൈന്ദവാചാര പ്രകാരം വിവാഹം ചെയ്ത വൈദികനെ പുറത്താക്കിപ്പോൾ തെറ്റു തിരുത്താൻ തലശേരി രൂപത വൈകിയതിലൂടെ വിമർശനം ഏറ്റു വാങ്ങുകയാണ്‌. ഇതേ വൈദീകൻ മുമ്പ് തലശേരി രൂപതയിലെ പൊട്ടൻ പ്ളാവിലെ ഒരു കുടുംബം തകർത്ത സംഭവം പുറത്ത് വന്നിരുന്നു. ഒരു വീട്ടമ്മയേയായിരുന്നു അന്നും ദുരുപയോഗം ചെയ്തത്. അതും 2 കുട്ടികൾ ഉള്ള ഒരു വീട്ടമ്മയേ. തലശേരി രൂപതയേ പിടിച്ചുലച്ച ആ സ്ത്രീയുമായി ബന്ധപ്പെട്ട ലൈംഗീക അപവാദം ബിഷപ്പിനെതിരേ വരെ ഉയർന്നു. ഒരു വൈദീകൻ ഉപയോഗിച്ച ശേഷം മറ്റ് വൈദീക സുഹൃത്തുക്കൾക്ക് കാഴ്ച്ച വയ്ക്കുകയായിരുന്നു. അന്ന് നടപടി സ്വീകരിക്കാതെ സഭ ഈ വൈദീകനെ സംരക്ഷിക്കുകയായിരുന്നു. ഇതേ വൈദീകനാണ്‌ ഇപ്പോൾ 2 മക്കൾ ഉള്ള മറ്റൊരു ഹിന്ദു യുവതിയേ പ്രണയിച്ച് വിവാഹം ചെയ്തത്.സമയത്ത് തെറ്റു തിരുത്താത്ത സഭയുടെ ഇത്തരം കാര്യത്തിലെ നടപടികളാണ്‌ മൂല്യ ച്യുതിക്ക് കാരണമാകുന്നതും നിരപരാധികളായ മറ്റ് വൈദീകർക്കും മാനഹാനി ഉണ്ടാക്കുന്നതും.

തലശേരി അതിരൂപത. ഫാ. മാത്യു മുല്ലപ്പള്ളിലി(40)നെയാണ് സഭ പുറത്താക്കിയത്. പൗരോഹിത്യത്തില്‍ നിന്നും വിടുതല്‍ അനുവദിക്കണമെന്ന് ഇദ്ദേഹം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു എന്നും ഇത് പ്രകാരം തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പൗരോഹിത്യ ചുമതലയില്‍ നിന്ന് ഇദ്ദേഹത്തെ നീക്കം ചെയ്തതായും അതിരൂപത അറിയിച്ചു.ഫാ. മാത്യു മുല്ലപ്പള്ളി വിവാഹം ചെയ്തത് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഫാ. മാത്യു യുവതിയെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

രോഗശാന്തിക്കും, സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഫാ. മാത്യു മുല്ലപ്പള്ളി നടത്തി വന്നിരുന്നു. വിശ്വാസികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു വികാരി. കരിഞ്ഞുണങ്ങിയ തെങ്ങുകള്‍ പോലും പ്രാര്‍ത്ഥനയാല്‍ കായ്പിക്കാന്‍ കഴിവുള്ള വൈദികനാണ് ഫാ. മാത്യു മുല്ലപ്പള്ളിയെന്ന് വിശ്വസിച്ചിരുന്നവരായിരുന്നു ചിലര്‍.

എന്നാല്‍ പിന്നീട് വിവാദങ്ങളില്‍ ഫാ. മാത്യു മുല്ലപ്പള്ളിയുടെ പേര് ഇടം പിടിച്ചു. 2020 ജൂണില്‍ ഇടവകയിലെ പോള്‍ അമ്ബാട്ട് എന്നയാളുമായി ചില വൈദികര്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതാണ് സംഭവങ്ങളുടെ തുടക്കം. പോളുമായി നടത്തിയ സംഭാഷണത്തില്‍ താന്‍ പ്രവര്‍ത്തിച്ചിരുന്ന ഇടവകകളിലെ ചില സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി ഫാ. മാത്യു മുല്ലപ്പള്ളി വെളിപ്പെടുത്തിയതാണ് വിവാദമായത്. ഇതേ ഇടവകയിലെ മുന്‍ വൈദികനാണ് ഈ വിവാദത്തിന് പിന്നിലെന്നും ആരോപണമുണ്ടായിരുന്നു.പൊട്ടന്‍ പ്ലാവ് സെന്റ് ജോസഫ് ചര്‍ച്ചില്‍ വൈദികനായിരിക്കെയാണ് ഫാ. മാത്യു മുല്ലപ്പള്ളി വിവാദങ്ങളില്‍ പെടുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തെ പൊന്ന്യത്തേക്ക് സ്ഥലം മാറ്റുകയായിരുന്നു.

തലശ്ശേരി രൂപതയിലെ പൊട്ടൻപ്ലാവിൽ വൈദികരുടെ വ്യഭിചാരക്കഥകൾ കേരളത്തിലെ ക്രിസ്ത്യാനികളെ ഒന്നടങ്കം പിടിച്ചുലച്ച ഒരു വലിയ സംഭവമായിരുന്നു. 2020 ലാണ് വൈദികർക്കും ക്രിസ്ത്യാനികൾക്കും തലതാഴ്ത്തി നടക്കേണ്ട ഗതികേടിന് രണ്ട് വൈദികർ കാരണക്കാരായത്. ഫാ.മാത്യു മുല്ലപ്പള്ളിൽ, ഫാ.ബിജു പൂത്തോട്ടാൽ എന്നീ വൈദികരായിരുന്നു നായകർ. ഈ വൈദികരുടെ വ്യഭിചാര കഥകൾ പുറത്ത് അറിയിച്ച പോൾ അമ്പാട്ട് എന്ന വ്യക്തിക്കെതിരെ ഇരയായ യുവതി കണ്ണൂർ SP മുൻപാകെ ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് അമ്പാട്ട് പോളിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു.
ഒളിവിൽ പോയ പോൾ അമ്പാട്ട് മാസങ്ങൾക്ക് ശേഷമാണ് മുൻകൂർ ജാമ്യം ലഭിച്ച് നാട്ടിൽ എത്തിയത്. ഈ കേസ് പോൾ അമ്പാട്ടിനെതിരെ യുവതി കൊടുത്തതിന് പിന്നിൽ തലശ്ശേരി രൂപതയുടെ കരങ്ങളുണ്ട് എന്ന് വ്യാപകമായ ആരോപണമുണ്ടായിരുന്നു.ഇതിൽ രണ്ട് വൈദികരായും ശരീരം പങ്കിട്ട യുവതിയെ സംഗതി വിവാദമായതിനെ തുടർന്ന് സഭയുടെ നേതൃത്വത്തിൽ ഇരിട്ടിയിലേയ്ക്ക് മാറ്റിയിരുന്നു. , പക്ഷേ അധികം വൈകാതെ ഈ യുവതി ഇരിട്ടിയിലുള്ള ഒരു മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. ഒടുവിൽ ഇരിട്ടി പോലീസിന്റെ നേതൃത്വത്തിൽ തമിഴ് നാട്ടിൽ വച്ച് ഇവരെ പിടികൂടി നാട്ടിലെത്തിച്ചു.
ഇപ്പോൾ ഈ വിവാദ കേസിലെ നായകന്മാരിൽ ഒരുവനായ മാത്യു മുല്ലപ്പള്ളിയാണ് രണ്ട് കുട്ടികളുടെ മാതാവായ ഹൈന്ദവ യുവതിയെ വിവാഹം ചെയ്തത്. അതും ഹൈന്ദവ ആചാരപ്രകാരമാണ് വിവാഹം നടന്നത്.
ഇദ്ദേഹം വൈദികനായി സേവനം ചെയ്ത ഇടവകകളിൽ രോഗശാന്തി, സാമ്പത്തിക ക്ലേശങ്ങൾ, ജോലി തടസ്സം, ഭവന നിർമാണം തുടങ്ങിയവയ്ക്ക് പ്രത്യേക പ്രാർത്ഥനയും നടത്താറുണ്ടായിരുന്നു. ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും അച്ചന്റെ പ്രാർത്ഥനയാൽ കുലപ്പിച്ച്, കായ്പ്പിച്ചിരുന്ന ഒരു മഹാ സിദ്ധനായിരുന്നു മാത്യു മുല്ലപ്പള്ളിൽ. പക്ഷേ അമ്പാട്ട് പോളുമായുള്ള സംഭാഷണത്തിൽ താൻ സേവനം ചെയ്ത ഇടവകയിലെല്ലാം വീട്ടമ്മമാരുമായി ശാരീരിക ബന്ധം ഉണ്ടായിരുന്നതായി ഇദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു.