പതിനൊന്നുകാരിയെ മദ്രസയിൽ വെച്ച് പീഡിപ്പിച്ച സംഭവം; ഒളിവിൽ പോയ അദ്ധ്യാപകനെതിരെ കേസെടുത്തു

കൊല്ലം കൊട്ടിയത്ത് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ മദ്രസക്കുള്ളിൽ വെച്ച് പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പോലീസ് കേസെടുത്തു. മൈലാപ്പൂർ പള്ളിയിലെ ഉസ്താദ് അക്ബർഷാക്കെതിരെയാണ് പോലീസ് കേസെടുത്തത്.

മദ്രസക്കുള്ളിൽ വെച്ച് ഇയാൾ പതിനൊന്നു വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ചതായാണ് കേസ്. എന്നാൽ പരാതി ലഭിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടാൻ പോലീസ് വഴിയൊരുക്കിയതായി ആരോപണങ്ങൾ ഉർന്നിട്ടുണ്ട്. കൊട്ടിയം സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരാണ് പ്രതിയ്‌ക്ക് രക്ഷപ്പെടാനുള്ള വഴി നൽകിയതെന്നാണ് ആരോപണം.

ഏറെ നാളായി പതിനൊന്നുകാരിയെ പ്രതി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. പരാതിയെ തുർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയിരുന്നു.