ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമം, എതിർത്ത പോലീസ് ഉദ്യോഗസ്ഥനെ വെട്ടി പ്രതി, സംഭവം കോട്ടയത്ത്

ചങ്ങനാശ്ശേരി : പോലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. ചങ്ങനാശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമം നടത്തിയത് തടഞ്ഞതോടെയാണ് പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന ചിങ്ങവനം സ്റ്റേഷനിലെ പോലീസുകാരൻ ജയവെട്ടിയത്. സംഭവത്തിൽ കാരപ്പുഴ മാന്താറ്റ് രമേശനെ (65) പോലീസ് അറസ്റ്റ് ചെയ്തു.

ഒരു കേസിൽ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകൾ തേടിയാണ് കോടതിയിലെത്തിയത്. രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോൾ കോടതിയിൽ എത്തിയ രമേശനും ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലാർക്കുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു.

ഇതോടെ രമേശിനെ കോടതിക്ക് പുറത്താക്കി. വൈകീട്ട് കൈയിൽ കത്തിയുമായി എത്തിയ രമേശൻ വീണ്ടും ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയുയായിരുന്നു. എന്നാൽ ഇത് തടയാൻ ശ്രമിച്ചതോടെ പ്രതി പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ ചങ്ങനാശ്ശേരി പോലീസ് എത്തി പ്രതിയെ പിടികൂടി.