അമ്മയുടെ അവസാന ആ​ഗ്രഹമായി എന്നോടു പറഞ്ഞത് നീ ഒരു വിവാഹം കഴിക്കണമെന്നാണ്-രജിത് കുമാർ

ബി​ഗ് ബോസ് സീസൺ രണ്ടിൽ വന്ന ശേഷം പ്രേക്ഷകർക്ക് പ്രീയങ്കരനായി മാറിയ താരമാണ് രജിത് കുമാർ.ബി​​ഗ് ബോസിൽ നിന്നും പുറത്തായതെല്ലാം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു,നിരന്തരം വിവാദങ്ങളിൽപെട്ടിട്ടുള്ള വ്യക്തിയാണ് രജിത് കുമാർ.സർക്കാരിൻറെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുടെ മൂല്യബോധന ജാഥയുടെ ക്യാപ്റ്റനും സ്റ്റുഡന്റ്‌സ് കേഡറ്റ് പരിശീലകനുമായിരുന്നു ഇദ്ദേഹം2001ൽ വിവാഹിതനായ താരം ഇപ്പോൾ വിവാഹമോചിതനാണ്.ബി​ഗ് ബോസിൽ നിന്ന് പുറത്തായത് വൻ വിവാദമായിരുന്നു.എയർപോർട്ടിൽ സ്വീകരിക്കാൻ രജിത് ആർമി ഫാൻസെത്തിയതിന്റെ പേരിൽ രജിത് കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു

അമ്മയെക്കുറിച്ച് മിക്കപ്പോഴും വാചാലനാവാറുണ്ട് താരം.ബിഗ് ബോസിലേക്ക് എത്തിയപ്പോഴും അമ്മയുടെ അവസാനനിമിഷങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു.ഇപ്പോളിതാ അമ്മ തന്നോട് പറഞ്ഞ 2കാര്യങ്ങളെക്കുറിച്ച് തുറന്നുപറയുന്നു.താടിയെടുക്കണമെന്നും വിവാഹം ചെയ്യണമെന്നുമായിരുന്നു അമ്മ പറഞ്ഞത്.താടിയെടുത്തത് അതിന് ശേഷമാണ്.ബിഗ് ബോസിന് വേണ്ടിയല്ല താടിയെടുത്തത്.വിവാഹം അത്ര പെട്ടെന്ന് നടക്കില്ല.കരിയറും ജോലിയുമെല്ലാം എല്ലാം എനിക്കൊറ്റയ്ക്ക് ചെയ്യാനാവും.വിവാഹ ജീവിതം അങ്ങനയല്ലല്ലോയെന്നും അദ്ദേഹം പറയുന്നു

ജോലി രാജിവെച്ച് സാമൂഹ്യപ്രവർത്തനത്തിലേക്ക് ഇറങ്ങുകയാണ്.ബിഗ് ബോസിലുള്ള പ്പോൾ തന്നെ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു.അമ്മ പോയതോട് കൂടി വളരാനോ മുന്നോട്ട് പോവാനോ കഴിഞ്ഞിരുന്നില്ല.അത്രയും തകർന്നിരുന്നുഅമ്മയ്ക്ക് സന്തോഷം കൊടുക്കാൻ വേണ്ടിയാണ് എല്ലാം ചെയ്തത്.ശക്തമായ പിന്തുണയാണ് ആരാധകർ എനിക്ക് നൽകുന്നത്.ആവശ്യം വരുമ്പോഴെല്ലാം അവർ പ്രതികരിക്കാറുണ്ടെന്നും രജിത് പറഞ്ഞു