ഈ വർഷത്തെ അവസാന പൂർണ ചന്ദ്രന് വിട പറഞ്ഞു റിമ കല്ലിങ്കൽ

മോഡലിംഗിലൂടെ അഭിനയ രംഗത്ത് എത്തി മലയാളത്തിൽ ശ്രദ്ധേയയായ താരമാണ് റിമ കല്ലിംഗൽ. അഭിനയത്തിന് പുറമേ നൃത്തരംഗത്തും റിമ സജീവമാണ്. ഭരതനാട്യം മോഹിനിയാട്ടം എന്നിവയ്ക്ക് പുറമേ കണ്ടംപററി ഡാൻസിലും റിമ ശ്രദ്ധേയയാണ്.

കൊച്ചിയിൽ മാമാങ്കം എന്ന പേരിൽ ഒരു ഡാൻസ് സ്‌കൂളും റിമയ്ക്കുണ്ട് ഈ ബാനറിൽ നിരവധി പരിപാടികളും അവതരിപ്പിക്കാറുണ്ട്. 2009ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് റിമയുടെ സിനിമാ രംഗത്തേക്ക് കടക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത് 24 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെ റിമ മലയാളികളുടെ മനസിൽ ഇടം നേടി.

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. രവിവർമ്മ ചിത്രങ്ങളുടെ രൂപകാന്തിയിൽ ഈ വർഷത്തെ അവസാന പൂർണ ചന്ദ്രന് വിട പറയുന്ന റിമയാണ് ചിത്രങ്ങളിൽ കാണുന്നത്. പച്ചനിറമുള്ള വസ്ത്രത്തിൽ വ്യത്യസ്തമായ ആഭരണം അണിഞ്ഞ് ശില്പചാതുര്യമാർന്ന ചിത്രങ്ങളാണ് റിമ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ ചിത്രത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നു.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ മടങ്ങിവരവിനൊരുങ്ങുകയാണ് ഇപ്പോൾ റിമ. വ‍ർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഭാർഗവി നിലയം എന്ന ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് നീലവെളിച്ചം എന്ന സിനിമ.