കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരിച്ച സദാനന്ദന്റെ ചിത്രം മാറി പോയതിൽ ഖേദിക്കുന്നു

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരിച്ച ആലുവാ ജില്ലാ ആശുപത്രി മോർച്ചറി ജീവനക്കാരൻ സദാനന്ദന് മോദിയുടെ സല്യൂട്ട് എന്ന വാർത്തയിൽ എഡിറ്റ് ചെയ്തപ്പോൾ ചിത്രം മാറി പോയിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ജീവ ത്യാഗം ചെയ്ത സദാനന്ദനു പകരം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദന്റെ ചിത്രം ആയിരുന്നു വന്നത്. വാർത്തയിലോ മറ്റ് ഒരിടത്തും ഇത്തരത്തിൽ തെറ്റു സംഭവിച്ചിട്ടില്ലായിരുന്നു. ചിത്രം വയ്ച്ചതിൽ ബന്ധപ്പെട്ട സ്റ്റാഫിനു തെറ്റു സംഭവിക്കുകയായിരുന്നു. ആയത് 30 മിനുട്ട് കൊണ്ട് തിരുത്തുകയും ബന്ധപ്പെട്ട വാർത്തയും നീക്കം ചെയ്തിരുന്നു. ആയത് മനപൂർവ്വമോ, കരുതികൂട്ടിയോ ചെയ്തതല്ല. തുടർന്ന് ആയത് കൈകാര്യം ചെയ്ത ജീവനക്കാരനു നേർക്കും വലിയ പ്രതിഷേധവും മറ്റും ഉണ്ടാവുകയും അദ്ദേഹം തെറ്റു സംഭവിച്ച കുറ്റ ബോധത്താൽ കർമ്മ ന്യൂസിൽ നിന്നുള്ള ജോലിയിൽ നിന്നും സ്വയം ഒഴിവാകുന്നതായും അറിയിച്ചിരിക്കുകയാണ്‌.ബിജെപി സംസ്ഥാന വൈസ്  പ്രസിഡന്റ് സദാനന്ദൻ മാസ്റ്ററുടെ ചിത്രം തെറ്റായി ഉപയോഗിക്കാൻ ഇട വന്നതിൽ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു.സുന്ദീപ് ബി സുന്ദർ.എഡിറ്റർ ആന്റ് ടെക്നിക്കൽ ഹെഡ് കർമ്മ ന്യൂസ്, തിരുവന്തപുരം