സംവൃത ആകെ മാറിപ്പോയി, ഭർത്താവും മക്കളും ലക്കിയാണെന്ന് ആരാധകർ

രസികൻ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് സംവൃത സുനിൽ. ചുരുങ്ങിയ ചിത്രംകൊണ്ടു തന്നെ പ്രേക്ഷകരുടെ ഇടയിൽ പ്രീയപ്പെട്ട താരമായി മാറി. വിവാഹശേഷം സിനിമയിൽ നിന്ന് അകന്ന സംവൃത സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ബിജു മേനോൻ ചിത്രത്തിലൂടെ തിരിച്ചുവരവു നടത്തിയിരുന്നു. കുടുംബ ജീവിതം ആഘോഷമാക്കുന്ന പ്രീയപ്പെട്ട താരങ്ങളിലൊരാളാണ് സംവൃത. വിവാഹശേഷം യു.എസിലാണ് താമസം.

ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുള്ള താരം ഇപ്പോൾ പുതിയ വിശേഷവുമായെത്തിയിരിക്കുകയാണ്. പാചകം മാഗസിനിൽ കുറിപ്പെഴുതുന്നതിന്റെ സന്തോഷമാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചത്. മകനൊപ്പമുള്ള സംവൃതയുടെ കവർ ചിത്രവുമായാണ് പാചകം മാഗസിൻ പുതിയ ലക്കം പുറത്തിറങ്ങിയത്. സംവൃത ഇൻ കിച്ചണെന്ന പുതിയ കോളത്തെക്കുറിച്ച് കവർ പേജിൽത്തന്നെ പറയുന്നുമുണ്ട്. ഇതേക്കുറിച്ചുള്ള പോസ്റ്റിന് കീഴിൽ നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്.

അഖിൽ ചേട്ടനും കുഞ്ഞുമക്കളും ലക്കിയാണെന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്തത്. വിവാഹത്തിന് മുൻപ് അഖി ചേട്ടയ്ക്ക് പുട്ടുണ്ടാക്കി കൊടുക്കാൻ പറഞ്ഞപ്പോൾ തിയേറ്ററിക്കലി യെസ് പ്രാക്ടിക്കലി നോ പറഞ്ഞ കാര്യമാണ് ഇപ്പോൾ ഓർമ്മ വരുന്നതെന്നായിരുന്നു ഒരാൾ പറഞ്ഞത്.

2015 ഫെബ്രുവരി 21 നായിരുന്നു ഒരു ആൺകുഞ്ഞ് ഇരുവർക്കും ജനിക്കുന്നത്. അഗസ്ത്യ എന്നായിരുന്നു കുഞ്ഞിന് പേരിട്ടത്.അടുത്തിടെയാണ് സംവൃതയ്ക്ക് രണ്ടാമത് ഒരു ആൺകുഞ്ഞ് കൂടി പിറന്നത്. ഫെബ്രുവരി 20 നാണ് മകൻ പിറന്നതെന്ന് നടി സൂചിപ്പിച്ചിരുന്നു. രുദ്ര എന്നാണ് ഇളയമകന്റെ പേര്.