പൈസയോടുള്ള ആർത്തി കൊണ്ടാണ് താൻ അത്രയും സിനിമകളിൽ അഭിനയിച്ചത്- ശോഭന

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം.

രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചു. അമ്പത് വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

ഒരു വർഷം 23ലധികം ചിത്രങ്ങളിലഭിനയിച്ചതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. ഒരു വർഷം 23 ൽ പരം സിനിമ ചെയ്തതിൽ കാരണമുണ്ടെന്നാണ് ശോഭന പറയുന്നത്. പണം കൊണ്ട് തനിയ്ക്ക് ഒരു വലിയ ആവശ്യമുണ്ടായിരുന്നു . ഒരു നായിക നടിയെ സംബന്ധിച്ച് ഒറ്റ വർഷം ഇരുപത്തിമൂന്ന് ചിത്രങ്ങൾ വളരെ വലിയ കണക്കാണ്. എന്നാൽ പൈസയോടുള്ള ആർത്തി കൊണ്ടാണ് താൻ അത്രയും സിനിമകൾ ചെയ്യാൻ തീരുമാനിച്ചത്. കൂടാതെ തന്റെ പോരായ്മയെ കുറിച്ചും ശോഭന പറഞ്ഞു. ഡയലോഗ് മെമ്മറി ചെയ്യുക എന്നതായിരുന്നു തന്റെ ഏറ്റവും വലിയ പോരായ്മ എന്നും ശേഭന പറഞ്ഞു.

2013 ൽ തിര എന്ന മലയാളം ചിത്രത്തിൽ അഭിനയിച്ച ശേഷം 7 വർഷങ്ങൾക്ക് ശേഷം ആണ് വീണ്ടും ശോഭന എന്ന താരം അഭിനയ ലോകത്തിൽ മടങ്ങി എത്തിയത്. സുരേഷ് ഗോപിയുടെ നായികയായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ആ തിരിച്ചു വരവ്. മലയാളത്തിൽ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായിക ആയി ആയിരുന്നു താരം ഏറ്റവും കൂടുതൽ അഭിനയിച്ചത്.