സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​യ​മം ലം​ഘി​ച്ച് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച 39 പേ​രെ അ​റ​സ്റ്റ് ചെ​യ്തു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​യ​മം ലം​ഘി​ച്ച് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച 39 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. നി​യ​മ​ലം​ഘ​ക​ര്‍​ക്ക് താ​മ​സി​ക്കാ​നും യാ​ത്ര ചെ​യ്യാ​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​ക്കൊ​ടു​ത്ത 12 പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

അ​തി​ര്‍​ത്തി സു​ര​ക്ഷാ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് ആ​ര്‍​ക്കെ​ങ്കി​ലും രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ സൗ​ക​ര്യം ചെ​യ്തു​കൊ​ടു​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ഗ​താ​ഗ​ത​മോ പാ​ര്‍​പ്പി​ട​മോ എ​ന്തെ​ങ്കി​ലും സ​ഹാ​യ​മോ സേ​വ​ന​മോ ന​ല്‍​കു​ക​യോ ചെ​യ്താ​ല്‍ പ​ര​മാ​വ​ധി 15 വ​ര്‍​ഷം വ​രെ ത​ട​വ് ല​ഭി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

കൂ​ടാ​തെ, ഒ​രു ദ​ശ​ല​ക്ഷം റി​യാ​ല്‍ വ​രെ പി​ഴ, വാ​ഹ​ന​ങ്ങ​ള്‍ അ​ഭ​യം ന​ല്‍​കി​യ സ്ഥ​ലം എ​ന്നി​വ ക​ണ്ടു​കെ​ട്ട​ല്‍ എ​ന്നീ ന​ട​പ​ടി​ക​ള്‍ ഇ​വ​ര്‍​ക്കെ​തി​രെ സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​രു​ടെ പേ​രു​ക​ള്‍ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.