സിസ്റ്റര്‍ ലൂസിയുടെ കര്‍ത്താവിന്റെ നാമത്തില്‍ പച്ചക്കള്ളമോ…

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭാനേതൃത്വം പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്റെ ആത്മകഥ ‘കര്‍ത്താവിന്റെ നാമത്തില്‍’ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതാണ്. ആത്മകഥ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ കന്യാസ്ത്രികള്‍ സമീച്ചെങ്കിലും ഹൈക്കോടതി അത് തള്ളുകയായിരുന്നു. വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മകഥയിലുള്ളത്. എന്നാല്‍, വൈദികരുടെ പോരോ മറ്റ് വിവരങ്ങളൊന്നും തന്നെ ആത്മകഥയില്‍ പറയുന്നില്ല.

സെമിനാരിയില്‍നിന്ന് സ്വവര്‍ഗ്ഗരതിക്കു വിധേയനായി മാനസികമായി തകര്‍ന്നവരുണ്ട്. മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിര്‍ന്ന കന്യാസ്ത്രീകളും സ്വവര്‍ഗ്ഗ ഭോഗത്തിന് ഉപയോഗിക്കുന്ന വിവരവും പലരില്‍നിന്നായി ഞാനറിഞ്ഞിട്ടുണ്ട്. ആത്മസംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള മനപ്പരിചരണം കന്യാസ്ത്രീകളില്‍ പലര്‍ക്കും കുരിശായി മാറുകയാണ് പതിവ്. വൈദികരായ കൗണ്‍സലിങ് വിദഗ്ദ്ധര്‍ ഈ സ്ത്രീകളെ നിരന്തരമായി പിന്തുടരുന്ന സാഹചര്യവും ഉണ്ട്.’- ഇതൊക്കെയാണ് ലൂസിയുടെ ആത്മകഥയിലെ കാതലായ കാര്യങ്ങള്‍.

എന്നാല്‍ ഇന്ന് ആത്മകഥയിലെ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കാന്‍ ലൂസിക്ക് കഴിയാതെ വരുന്നു. സന്യാസമഠങ്ങളിലെയും സെമിനാരികളിലെയും പീഡനങ്ങളെക്കുറിച്ചും തുറന്നെഴുതിയ ലൂസി ഇന്ന് അതില്‍ നിന്ന് വ്യതിചലിക്കുന്നു. മഠങ്ങളിലും സെമിനാരിയിലും വൈകൃതങ്ങള്‍ എന്നും അനാശാസ്യം എന്നും അടച്ചാക്ഷേപിക്കുമ്പോള്‍ ഏത് മഠത്തില്‍, ഏത് സെമിനാരിയിലാണ് ഇത് നടക്കുന്നത് എന്ന ചേദ്യത്തിന് മുന്നില്‍ ലൂസി പതറുന്നു. കത്തോലിക്കാ സഭ തകര്‍ക്കല്‍ ആണ് തന്റെ ലക്ഷ്യം എന്ന് സിസ്റ്റര്‍ ലൂസി കര്‍മ്മ ന്യൂസുമായി നടത്തിയ അഭിമുഖത്തില്‍ വെട്ടിത്തുറന്ന് പറയുന്നു.

പീഡിപ്പിച്ച വൈദികര്‍ ആരൊക്കെ അവരിന്ന് ജീവനോടെ ഉണ്ടോ എന്നുള്ള ചോദ്യത്തിന് മുന്നില്‍ ലൂസി പതറുകയാണ്. അവരുടെ പേരുകള്‍ വ്യക്തമാക്കാന്‍ ലൂസി തയ്യാറാകുന്നില്ല. ജീവിതാനുഭവങ്ങള്‍ക്ക് തെളിവുകള്‍
ആവശ്യമില്ലെന്നാണ് ലൂസിയുടെ വാദം. കത്തോലിക്ക സഭയോടോ അതിലെ ആളുകളോടോ വൈരാഗ്യം ഇല്ല. സഭയ്‌ക്കെതിരെ നടക്കുന്ന കൊള്ളരുതായ്മകള്‍ക്കെതിരെയാണ് പ്രതികരിക്കുന്നതെന്ന് ലൂസി പറയുന്നു…
ഒരു മതവും തകര്‍ക്കല്‍ അല്ല മറിച്ച് തെറ്റുകള്‍ തിരുത്തുകയാണ് യഥാര്‍ഥ കടമ എന്ന് ധര്‍മ്മം പോലും സിസിറ്റര്‍ ലൂസി മര്‍ന്നുപോകുന്നു. ലൂസിയുമായി കര്‍മ്മന്യൂസ് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം

https://www.youtube.com/watch?v=db1aT_De270