നന്ദിഗ്രാമില്‍ മമതയ്ക്ക് തിരിച്ചടി, സുവേന്ദു അധികാരി വിജയിച്ചത് 1622 വോട്ടുകള്‍ക്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ടിഎംസിയുടെ സിറ്റിങ് മണ്ഡലമായ നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരിയോട് 1622 വോട്ടുകള്‍ക്കാണ് മമത തോറ്റത്. നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നു എന്ന് മമത പ്രതികരിച്ചു.

എന്നാല്‍, മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പിച്ചത്തോടെ മുഖ്യമന്ത്രി ആരാകുമെന്ന അനിശ്ചിതത്വതിലാണ് പാര്‍ട്ടി നേതൃത്ത്വം. നിലവില്‍ 294 മണ്ഡലങ്ങളില്‍ 212 ഇടത്ത് തൃണമൂലും 78 മണ്ഡലങ്ങളില്‍ ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്. മറ്റ് പാര്‍ട്ടികള്‍ രണ്ടിടത്താണ് ലീഡ് ചെയ്യുന്നത്‌