കേരള പോലീസിലെ താലിബാൻ മോഡൽ, പരാതിക്കാരനെ ഉടുമുണ്ടൂരി പട്ടിയേ പോലെ വലിച്ചിഴച്ചു, Kerala Police

കേരളത്തിലെ ചില പോലീസ് സ്റ്റേഷനുകൾ ഐ എസ് ഭീകര താവളങ്ങളേക്കാൾ ഭീകരതയാണ്‌ ജനാധിപത്യത്തിലെ രാജാക്കന്മാരായ ജനങ്ങളോട് നടപ്പാക്കുന്നത്. കൊച്ചി എളമക്കര പോലീസ് സ്റ്റേഷനിൽ പരാതിക്കാരൻ ആ സ്റ്റേഷനിലെ എസ് ഐ ഫൈസൽ എന്ന ആളേ വിമർശിച്ചപ്പോൾ വാദിയെ ഉടുതുണി ഇല്ലാതെ തലക്കടിച്ച് പട്ടിയേ പോലെ വലിച്ചിഴച്ച് ജയിലിൽ അടച്ചതിന്റെ കൂടുതൽ വിവരങ്ങൾ കർമ്മ ന്യൂസ് പുറത്ത് വിടുന്നു. കേരളത്തിലെ മറ്റൊരു മാധ്യമവും ഏറ്റെടുക്കാത്ത ഈ വിഷയം വീണ്ടും കർമ്മ ന്യൂസ് ജനങ്ങൾക്ക് മുന്നിൽ മാത്രമല്ല വാദിയെ ജയിലിൽ അടച്ച ഈ അനീതി മുഖ്യമന്ത്രി, ഡി ജി പി, കൊച്ചിയിലെ ഉന്നത പോലീസ് അധികാരികൾ, മനുഷ്യാവകാശ കമീഷൻ എന്നിവിടങ്ങളിൽ എല്ലാം എത്താനാണ്‌ സത്യാവസ്ഥ നമ്മൾ എത്തിക്കണം.

ചൈനാ മോഡൽ കമ്യൂണിസ്റ്റ് സർക്കാരിന്റെ ഭീകര പോലീസിങ്ങ് ജനങ്ങൾക്ക് മേൽ നടക്കുന്നു. ഐ എസ് ഭീകര ക്യാമ്പുകൾ പോലെ നമ്മുടെ പോലീസ് ഇടങ്ങൾ മാറുന്നു. ഇത്ര വലിയ മനുഷ്യാവകാശ ധ്വസനത്തിൽ മലയാള മനോരമയിൽ അച്ചടിച്ച് വന്നത് ഒരു വ്യാജ വാർത്ത, അതും പോലീസ് തയ്യാറാക്കി നല്കിയ തിരകഥ അതേ പടി

ഈ കേസിൽ കൊച്ചിയിൽ ജാഫർ എന്ന തട്ടിപ്പ് കാരൻ അനവധി വീടുകൾ വാടകയ്ക്ക് എടുത്ത ശേഷം വാടക നല്കാതെ മുങ്ങും. തുടർന്ന് വാടക ചോദിക്കുമ്പോൾ കെട്ടിടം ഉടമകളേ ഭീഷണിപ്പെടുത്തും കേസ് കൊടുത്ത് കോടതിയിൽ കയറ്റും. ഇതുമായി ബന്ധപ്പെട്ടാണ്‌ ജാഫർ എന്ന തട്ടിപ്പ്കാരനെതിരേ പരാതി നല്കിയത്. എന്നാൽ ജാഫറിനെതിരേ കേസെടുക്കാൻ ഫൈസൽ എന്ന പോലീസ് സബ് ഇൻസ്പക്ടർ തയ്യാറായില്ല. തുടർന്ന് പരാതിക്കാർ ബഹളം വയ്ച്ചു. ജാഫറിനെതിരേ സംബ് ഇൻസ്പക്ടർ ഫൈസൽ വർഗീയ നിലപാട് സ്വീകരിക്കുന്നു എന്ന് പരാതിക്കാർ പരസ്യമായി ആരോപിച്ചു. തുടർന്ന് പരാതിക്കാരനെ പൂട്ടാൻ പോലീസ് സ്കെച്ചും പ്ളാനും തയ്യാറാക്കുന്നു. പരാതിക്കാരന്റെ കെട്ടിട കോമ്പൗണ്ടിൽ കിടക്കുന്ന കാറിനുള്ളിൽ അതിക്രമിച്ച് കയറാൻ ഒരു ഗുണ്ടയേ അയക്കുന്നു.

ഈ ഗുണ്ട പരാതിക്കാരന്റെ കാർ ആക്രമിച്ച് അതിനുള്ളിൽ കയറുന്നു. ഉടനെ പരാതിക്കാർ ഈ ഗുണ്ടയേ കാറിൽ നിന്നും വലിച്ചിറക്കി പോലീസിൽ ഏല്പ്പിക്കുന്നു. തുടർന്ന് ഗുണ്ടയുമായി പോയ പോളീസ് 1 മണിക്കൂർ കഴിഞ്ഞ് തിരികെ വന്ന് ഗുണ്ടയുടെ പല്ലിനു പൊട്ടൽ ഉണ്ട് എന്ന് പറഞ്ഞ് പരാതിക്കാരനെ ഉടുതുണിയില്ലാതെ വലിച്ചിഴച്ച് പട്ടിയേ പോലെ കൊണ്ടുപോകുന്നു. പരാതിക്കാരന്റെ തലയിൽ ഇടിക്കുന്നു..എല്ലാം സി സി ടിവിയിൽ ഉണ്ട്. തുടർന്ന് വാരി വലിച്ച് ഉടുതുണിയില്ലാതെ പോലീസ് വാജനത്തിലേക്ക് എടുത്തിട്ട് കൊണ്ടുപോകുന്ന പരാതിക്കാരൻ പോലീസ് ജീപ്പിൽ വയ്ച്ച് എസ് ഐയുടെ നെഞ്ചിൽ ചവിട്ടിയതായി പോലീസ് മറ്റൊരു തിരകഥ ഉണ്ടാക്കുന്നു. ഗുണ്ടയുടെ പല്ല് പൊട്ടിച്ചു. എസ് ഐയെ ചവിട്ടി എന്നീ കുറ്റങ്ങൾ ഇട്ട് എഫ് ഐ ആർ ഇട്ട് പരാതിക്കാരനെ നേരേ ജാമ്യ മില്ലാ വകുപ്പിൽ റിമാന്റ് ചെയ്യുന്നു..

കാറിൽ ചാരിയതിനു യുവാവിനെ മർദ്ദിച്ചു.. പോലീസിനെ ആക്രമിച്ചു..എന്നാണ്‌ നനോരമ ഈ കള്ള കേസിനെ വെളുപ്പിക്കാൻ ഇറക്കിയ വാർത്ത….ഈ വാർത്തയിൽ ഡോൺ തോമസ് എന്നയാളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു എന്നാണ്‌ മനോരമ വാർത്ത നല്കിയത്. എന്നാൽ ഡോൺ തോമസിനെ അറസ്റ്റ് പോലും ചെയ്തിട്ടില്ല. ജീമോൻ കല്ലുപുറക്കലിലേ മാത്രമാണ്‌ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്.