കള്ളൻ കഴുത്തിൽ കത്തിവെച്ചിട്ടും പതറിയില്ല,മോഷ്​ടാവിനെ തള്ളിവീഴ്​ത്തി പ്ലസ്ടു വിദ്യാർഥിനി

തൃശ്ശൂർ വാടനപ്പള്ളിയിൽ മോഷ്ടാവിനെ തള്ളിവീഴ്ത്തി പ്ലസ് ടു വിദ്യാർത്ഥിനി. വെ​ട്ടു​ക​ത്തി ക​ഴു​ത്തി​ൽ വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച മോ​ഷ്​​ടാ​വി​നെയാണ് സ്മൃതിയെന്ന പെൺകുട്ടി തള്ളിവീഴ്ത്തിയത്. ത​ളി​ക്കു​ളം ഇ​ട​ശേ​രി​യി​ലാ​ണ് ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റ്​ കെ.​കെ. ര​ജ​നി​യു​ടെ​യും ഹേ​ന​ന്റെയും മകളാണ് സ്മൃതി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 2.30ഓ​ടെ​യാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.

സ്മൃ​തി​യു​ടെ കു​ടും​ബ​ത്തി​ന്​ പ​ഠ​ന​മു​റി​ക്കു​ള്ള സ​ഹാ​യം കി​ട്ടി​യ​തോ​ടെ വീ​ടിന്റെ മു​ക​ൾ​ഭാ​ഗം പൊ​ളി​ച്ച് പ​ഠ​ന​മു​റി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രു​ക​യാ​ണ്. അ​തി​നാ​ൽ മു​ക​ൾ​ഭാ​ഗം വ​ഴി അ​ക​ത്തേ​ക്ക് ക​ട​ക്കാ​നാ​വും. വീ​ടി​ന് പു​റ​ത്ത് ഇ​ട്ടി​രു​ന്ന ഹേ​ന​െൻറ മു​ണ്ട് എ​ടു​ത്ത് മോ​ഷ്​​ടാ​വ് ത​ള​പ്പാ​ക്കി സ​മീ​പ​ത്തെ ക​വു​ങ്ങി​ലൂ​ടെ ​ വീടിന്റെ മു​ക​ളി​ലേ​ക്ക് ക​യ​റി അ​ക​ത്ത് ക​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ വീ​ട്ടി​ലെ വെ​ട്ടു​ക​ത്തി എ​ടു​ത്ത്, ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന സ്മൃ​തി​യു​ടെ ക​ഴു​ത്തി​ൽ വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഞെ​ട്ടി​യു​ണ​ർ​ന്ന മു​ൻ സ്​​റ്റു​ഡ​ൻ​റ്​ പൊ​ലീ​സ്​ കാ​ഡ​റ്റാ​യ എസ്മൃ​തി ക​ള്ള​െൻറ കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ചു.

മ​ൽ​പ്പി​ടി​ത്ത​ത്തി​ൽ വെ​ട്ടു​ക​ത്തി ത​ട്ടി​ത്തെ​റി​പ്പി​ച്ച ശേ​ഷം മോ​ഷ്​​ടാ​വി​നെ ത​ള്ളി​ത്താ​ഴെ​യി​ട്ടു. ബ​ഹ​ളം​കേ​ട്ട് ര​ജ​നി​യും ഹേ​ന​നും എ​ഴു​ന്നേ​റ്റ് വ​ന്ന​തോ​ടെ മോ​ഷ്​​ടാ​വ് വീ​ടി​ന് മു​ക​ളി​ലേ​ക്ക് ക​യ​റി ചാ​ടി ര​ക്ഷ​പ്പെ​ട്ടു. സ​മീ​പ​ത്തെ മ​റ്റ് വീ​ടു​ക​ളി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. ഈ​നേ​രം മേ​ഖ​ല​യി​ൽ വൈ​ദ്യു​തി നി​ല​ച്ചി​രു​ന്നു. പു​ല​ർ​ച്ച​ത​ന്നെ വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും മോ​ഷ്​​ടാ​വി​നെ പി​ടി​കൂ​ടാ​നാ​യി​ല്ല.