കൈക്കൂലി കൊടുത്ത് മടുത്തു, മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ മുജീബിനേയും എൽദോയേയും പൂട്ടാൻ ജനം രംഗത്ത്

2 മോട്ടോർ വാഹന ഉദ്യോഗസ്ഥരെ കൊണ്ട് പൊറുതി മുട്ടി ഇടുക്കി ജില്ലയിലെ വാഹന ഉടമകൾ. അടിമാലി ആർ ടി ഒ ഓഫീസിലെ പെരുമാങ്കുടിയിൽ മുജീബ് പി എസ്, എൽദോ വർഗീസ് എന്നീ 2 എം വി ഐമാരാണ്‌ ജനത്തേ കൊള്ളയടിച്ച് കൈക്കൂലി വാങ്ങുന്നത്. ഇവർ മന്ത്രി ആന്റണി രാജുവിന്റെ അടുത്ത ആളാണ്‌ എന്നും ഇതിൽ എൽദോ വർഗീസ് മന്ത്രി ആന്റണി രാജുവിന്റെ സ്വന്തക്കാരനാണ്‌ എന്നും പറഞ്ഞാണ്‌ ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെ വാഹന ഉടമകളേ കൈക്കൂലി ഇനത്തിലും പിഴ ഇനത്തിലും പിഴിയുന്നത്.

ചെറു പ്രായത്തിൽ തന്നെ വെറും ഒരു അസിസ്റ്ററ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ എന്ന തസ്തികയിൽ ഇരുന്ന് മാസം 55000 രൂപ ശമ്പളം കൈയ്യിൽ വാങ്ങുന്ന മുജീബ് പി എസ് പെരുമാങ്കുടിയിൽ എന്ന ഉദ്യോഗസ്ഥന്‌ കോടികളുടെ ആസ്തികൾ എവിടെ നിന്നും വന്നു എന്ന് ഇൻ കം ടാക്സും, വിജിലൻസും ഒക്കെ അന്വേഷിക്കണം..

എൽദോസ് വർഗീസ് എന്ന മറ്റൊരു എം വി ഐ സമ്പാദിച്ച് കൂട്ടുന്നതും കോടികളാണ്‌. എൽദോസ് ഈ പ്രായത്തിൽ ഉണ്ടാക്കിയത് ചീഫ് സിക്രട്ടറി റാങ്കിൽ പോലും ഇരിക്കുന്നവർക്ക് ആവാത്തത്. എൽദോസിന്റെ വീട് എറണാകുളം പള്ളിക്കരയാണ്‌. തട്ടിപ്പുകൾ മൂലം 3 തവണ ഇദ്ദേഹം സസ്പെൻഷനിലായ ഉദ്യോഗസ്ഥനാണ്‌. എൽദോസിന്റെ ബിനാമി ആയി 12 ടോറസ് ലോറികളും 50 ഓളം വിന്റേജ് കാറുകളും ഉള്ളതായി മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നല്കിയ പരാതിയിൽ പറയുന്നു. കോടികൾ മുടക്കുള്ള കെട്ടിടങ്ങൾ, ഇടുക്കിയിലും എറണാകുളത്തും കോടികളുടെ ഭൂസ്വത്ത്..എല്ലാം ഇയാൾക്ക് ഉണ്ട്. എല്ലാം ഉണ്ടാക്കിയത് 55000 മുതൽ 75000 വരെ ശംബളം ഉള്ള ജോലി കൊണ്ട് എന്നും അലോചിക്കണം.

കൈക്കൂലിയും പിടിച്ച് പറയും സഹികെട്ടാൻ ജനം എന്ത് ചെയ്യണം. മടുത്ത് ഈ നാട്ടിൽ ഒരു വഹനം ഓടിക്കാൻ ആകുന്നില്ല എന്നും ഇവരെ കൊണ്ട് ജീവിക്കാൻ ആവുന്നില്ലെന്നും ജനം ഒന്നായി പറയുന്നു. ഇപ്പോൾ ഈ 2 ഉദ്യോഗസ്ഥർക്കും എതിരേ മുഖ്യമന്ത്രി, കലക്ടർ, ഗതാഗത മന്ത്രി, ചീഫ് സിക്രട്ടറി , ഹൈക്കോടതി രജിസ്ട്രാർ എന്നിവർക്കെല്ലാം പരാതി നല്കിയിരിക്കുകയാണ്‌ നാട്ടുകാർ.