ടി.പി ചന്ദ്രശേഖരൻ വധഗൂഢാലോചന, പിണറായിക്ക് പങ്കെന്ന് പാണ്ഢ്യാല ഷാജി

ടി.പി ചന്ദ്രശേഖരൻ വധകേസിലേ ഗൂഢാലോചനയിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് ആരോപണം വീണ്ടും ഉയരുന്നു. പിണറായി വിജയനെ പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കാൻ ടി.പി കേസിൽ ഉന്നത തല ഒത്തുതീർപ്പ് നടത്തി. ടി.പി ചന്ദ്രശേഖരൻ വധകേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് പിണറായി വിജയന്റെ പിണറായി വീടിനടുത്ത അയൽ വാസിയും അടിയുറച്ച കമ്യൂണിസ്റ്റുകാരനും ആയ പാണ്ഢ്യാല ഷാജിയാണ്‌

അഭിഭാഷകനും ബി ജെ പി നേതാവുമായിരുന്ന രജ്ഞിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികൾക്കും വധശിക്ഷ നല്കിയത് ടി പി കേസിലും ബാധകമാണ്‌. രഞ്ജിത്തിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയവർക്കും വധശിക്ഷ നല്കി. രഞ്ജിത്ത് വധത്തിൽ ഗൂഢാലോചന അന്വേഷിച്ച് കൊലപാതകത്തിനു പിന്നിൽ ചരടുവലി നടത്തിയവരെ അറസ്റ്റ് ചെയ്ത് തൂക്കിലേറ്റാൻ ശിക്ഷിക്കുകയായിരുന്നു

എന്നാൽ ടി.പി ചന്ദ്രശേഖരൻ കേസിലെ ഗൂഢാലോചന ഇനിയും അന്വേഷിച്ചിട്ടില്ല. കൊലയാളികളേ മാത്രമാണ്‌ ശിക്ഷിച്ചത്. കൊലപാതകികൾക്ക് പിന്നിൽ ഉള്ള പ്രധാന തലകൾ ഇപ്പോഴും സുരക്ഷിതരാണ്‌. ഒരു കൊലകേസിൽ കൊലപാതകം നടത്തുന്ന ആളേക്കാൾ ക്രിമിനലാണ്‌ ആ കുറ്റകൃത്യം നടത്താൻ ആസൂത്രണം ചെയ്ത് പദ്ധതി തയ്യാറാക്കുന്ന ആൾക്കാരുടെ റോൾ. ടി പി ചന്ദ്രശേഖരന്റെ കേസിൽ ഗൂഢാലോചന അന്വേഷിക്കാൻ സംഘം തുടങ്ങിയപ്പോൾ അവരുടെ കൈകൾ പിന്നിൽ നിന്നും കെട്ടുകയായിരുന്നു. ഉന്നത തല ഒത്തു തീർപ്പ് നടത്തി ഗൂഢാലോചന അന്വേഷിക്കുന്നത് അവസാനിപ്പിച്ചു. അഭിഭാഷകനും ബി ജെ പി നേതാവുമായിരുന്ന രജ്ഞിത്ത് ശ്രീനിവാസന്‍ വധക്കേസിലേ വിധി അനുസരിച്ച് ടി പി കേസിലും ഗൂഢാലോചന അന്വേഷിക്കാൻ നിയമപരമായി എല്ലാ സാധുതയും ഇപ്പോഴും നിലനില്ക്കുകയാണ്‌ എന്നും പാണ്ഢ്യാല ഷാജി വ്യക്തമാക്കുന്നു