തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിലെ എസ്ഐയ്ക്ക് ആഴ്ചയിൽ മൂന്നോ നാലോ ദിവസം മാത്രം ജോലി ; അതും വെറും രണ്ട് മണിക്കൂര്‍

തിരുവനന്തപുരം : പേരൂർക്കട എസ്എപി ക്യാംപിലെ എസ്ഐയ്ക്ക് ആഴ്ചയിൽ മൂന്നോ നാലോ ദിവസം മാത്രം ജോലി ചെയ്താല്‍ മതി. അതും വെറും രണ്ട് മണിക്കൂര്‍ മാത്രം…കൃത്യമായി സര്‍ക്കാര്‍ ശമ്പളവും നല്‍കും..പക്ഷേ പൊതു ജന സേവനത്തിന് അല്ലെന്ന് മാത്രം.. എസഐയുടെ സേവനം പൊലീസിലെ തന്നെ ഒരു ഉന്നതനാണ് ലഭിക്കുന്നത്…

ഇനി എസ്‌ഐയുടെ ജോലിയിലേക്ക്…..

കേരള പൊലീസിലെ ഉന്നതനെ വയർ കുറയ്ക്കാനുള്ള വ്യായാമം പരിശീലിപ്പിക്കുകയാണ് പ്രധാന പണി.വ്യായാമം അഭ്യസിപ്പിക്കുന്നതിനു പുറമേ, പ്രഭാതനടത്തത്തിന് ഉന്നതനെ അനുഗമിക്കുകയാണ് എസ്ഐയുടെ പ്രധാന പണി.

വോളിബോളിൽ പ്രാവീണ്യം നേടിയ എസ്ഐ ഒരു വർഷം മുൻപാണ് പൊലീസ് ഉന്നതന്റെ വ്യായാമ പരിശീലകനായത്. ആഴ്ചയിൽ മൂന്നോ നാലോ ദിവസം മാത്രമേ ഇദ്ദേഹത്തിനു ‘പണിയുള്ളൂ’. അതും രണ്ടു മണിക്കൂർ മാത്രം. രാവിലെ മാത്രമാണു വ്യായാമ പരിശീലനം.

ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ സ്പോർട്സ് ഓഫിസിൽ നിന്നാണ് എസ്ഐയ്ക്കു നിർദേശങ്ങൾ നൽകുന്നത്. പൊലീസ് ഉന്നതന്റെ ക്യാംപ് ഓഫിസിൽ തിരുവനന്തപുരം, കൊല്ലം എആർ ക്യാംപുകളിൽ നിന്നുള്ള മൂന്നു പൊലീസുകാരെയാണ് വിവിധ ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്.