‘തീട്ട ലോറികൾ’ കക്കൂസ് മാലിന്യവുമായി രണ്ട് ടാങ്കർ ലോറികളെ സാഹസികമായി പിടികൂടി

കക്കൂസ് മാലിന്യം ഫ്ളാറ്റുകളിൽ നിന്നും ആശുപത്രിയിൽ നിന്നും ഒക്കെ ശേഖരിച്ച് ജനവാസ കേന്ദ്രത്തിൽ തള്ളുന്ന സംഘം പിടിയിൽ. തിരുവല്ല നഗര സഭാ അധികൃതർ അർദ്ധരാത്രി നടത്തിയ ഓപ്പറേഷനിൽ കക്കൂസ് മാലിന്യം തള്ളുന്ന 2 ടാങ്കർ ലോറികൾ അടക്കം പിടിയിലായി. ഇതിന്റെ ഡ്രൈവർമാരെയും അറസ്റ്റ് ചെയ്തു. കേരളത്തിലെ പല പുഴകളിലും മറ്റും രാത്രികാലത്ത് എത്തി ടാങ്കർ ലോറിയിൽ നിന്നും കക്കൂസ് മാലിന്യം ഒഴുക്കി വിടുന്ന സംഘമാണിത്.തിരുവല്ലാ നഗരത്തിൽ രാത്രി പോലീസ് പെട്രോളിംഗ് ഉണ്ട്. എന്നാൽ പോലീസ് ഇത് പിടിക്കാൻ കൂട്ടാകിയില്ല. പോലീസിന്റെ അറിവോടെയാണ്‌ മാലിന്യം ഇത്തരത്തിൽ തള്ളാൻ വന്നത് എന്ന് ആരോപണം ഉണ്ട്.

തിരുവല്ലാ നഗരസഭാ പരിധിയിലും, സമീപ പ്രദേശങ്ങളിലുംരാത്രി കാലങ്ങളിൽ കക്കൂസ് മാലിന്യം തള്ളാനും, ശേഖരിക്കാനും എത്തുന്ന രണ്ട് ടാങ്കർ ലോറികളാണ് നഗരസഭാ സെക്രട്ടറി നാരായൺ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള നൈറ്റ് പെട്രോളിംഗ് സ്ക്വാഡ് കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്. 5000 ലിറ്റർ വീതം കൊള്ളുന്ന KL 32 N 5720,KL 59E 3864 രജിസ്ട്രേഷൻ നമ്പരുകളിലുള്ള ടാങ്കർ ലോറികളാണ് പിടിച്ചെടുത്തത്. KL 32 N 5720, KL 59 E 3864 രജിസ്ടേഷനുകളിലുള്ള ടാങ്കറുകളാണിവ. KL 32 N 5720 രജിസ്ടേഷൻ ടാങ്കറിന്റെ ഡ്രൈവർ ആലപ്പുഴ കഞ്ഞിക്കുഴി എസ്.എൻ.പുരം സ്വദേശി സനു.ടി. സാഗർ (28), സഹായി ചേർത്തല മായിത്തറ മറ്റത്തിൽ വെളിയിൽ രാഹുൽ (30), KL 59 E 3864 ടാങ്കറിന്റെ ഉടമ ചേർത്തല മുഹമ്മ കണ്ടച്ചാംപറമ്പിൽ ബാബു, സഹായി അഖിൽ എന്നിവരെയാണ് വണ്ടിയോടൊപ്പം പിടികൂടിയത്. ചേർത്തല കട്ടച്ചിറ കൊക്കോതമംഗലം സ്വദേശി ജ്യോതിഷാണ് KL 32 N 5720 ടാങ്കറിന്റെ ഉടമ. ചങ്ങനാശ്ശേരി ളായിക്കാട് സ്വദേശി തങ്കച്ചനെന്ന ഏജന്റ് വിളിച്ചിട്ടാണ് തങ്ങൾ തിരുവല്ലയിലേക്ക് വന്നതെന്നാണ് പിടിയിലായവർ നല്കിയ വിവരം. 1994-ലെ മുനിസിപ്പൽ ആക്ട് 340-A , 340-B വകുപ്പുകൾ പ്രകാരമാണ് തുടർ നടപടികൾ സ്വീകരിക്കുക. തിരുവല്ലാ നഗരത്തിന്റെ ഹൃദയ ഭാഗത്തുകൂടി കടന്നുപോകുന്ന ബൈപാസ്സ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള തരിശുപാടത്താണ് മാലിന്യം തള്ളി വന്നിരുന്നത്.

മാലിന്യം തള്ളുന്നത് പതിവായതോടെ സമീപവാസികളും നഗരവാസികളും നാട്ടുകാരും പോലീസിൽ പരാതിപ്പെട്ടെങ്കിലും ഫലമൊന്നു മുണ്ടായില്ല. അത് തങ്ങളുടെ പണിയല്ല നഗരസഭയുടെതാണെന്ന മനോഭാവമായിരുന്നു പോലീസിന്. ബൈപാസ്സ് റോഡ് ആരംഭിക്കുന്ന രാമഞ്ചിറ, മഴുവങ്ങാട് ഭാഗത്തെ തരിശുപാടത്താണ് കൂടുതലായും മാലിന്യം തള്ളിയിരുന്നത്. രാമഞ്ചിറ ഭാഗത്തു തള്ളുന്ന മാലിന്യം മുഴുവൻ തോട്ടിലൂടെ ഒഴുകിയെത്തുന്നത് നഗരസഭ 39-ാം വാർഡിലാണ്. മാലിന്യ ദുർഗന്ധം മൂലം പൊറുതി മുട്ടിയ നഗരസഭാ നിവാസികൾ കൗൺസിലർമാരെ പ്രതിഷേധം അറിയിച്ചതോടെ കൗൺസലർ മാർ പ്രശ്നം സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, കൗൺസിലിൽ വിഷയം അവതരിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് സെക്രട്ടറി അടിയന്തിരമായി ഹെൽത്ത് വിഭാഗം ജീവനക്കാരെ ഉൾപ്പെടുത്തി നൈറ്റ് സ്ക്വാഡ് രൂപികരിച്ച് രാത്രിയിൽ ശക്തമായ പരിശോധന ആരംഭിച്ചത്.

ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാർ , ഹെൽത്ത് ഇൻസ് സ്‌പെക്ടർമാരായ അജി.എസ്. കുമാർ, ഷാജഹാൻ. മനോജ്, മോഹനൻ എന്നിവരാണ് നൈററ് പെട്രോളിംഗ് സ്ക്വാഡിലെ അംഗങ്ങൾ. ആലപ്പുഴ ഭാഗത്തു നിന്നും വെളുപ്പാൻ കാലത്ത് പായിപ്പാട് ചന്തയിലേക്ക് മിനി ടെമ്പോ വാനുകളിലും പെട്ടി ഓട്ടോകളിലും കൊണ്ടുപോകുന്ന പഴകിയതും അഴുകിയതുമായ മീനുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ നഗരസഭയിലെ മുത്തൂർ, കുറ്റപ്പുഴ ജംഗ്ഷനുകളിൽ പാർക്കു ചെയ്യുമ്പോൾ വാഹനങ്ങളിൽ നിന്നുള്ള മലിന ജലം റോഡിൽ വീണ് അസഹനീയമായ ദുർഗന്ധമാണ് വമിക്കുന്നത് ഇതേക്കുറിച്ച് പോലീസ്സിൽ വിളിച്ചറിയിച്ചപ്പോൾ വണ്ടി നമ്പർ കണ്ടുപിടിച്ചു കൊടുക്കാനാണ് കിട്ടിയ മറുപടി. ചെങ്ങന്നൂർ നഗരസഭയിലെ ചില മുൻ അദ്ധ്യക്ഷൻമാരുടെ അനധികൃത ഇടപാടുകളും അഴിമതികളും പുറത്തു കൊണ്ടുവന്ന് ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് റിപ്പോർട്ട് നല്കിയ ഉദ്യോഗസ്ഥനാണ് നഗരസഭാ സെക്രട്ടറി നാരായൺ സ്റ്റാലിൻ.